ക്രിസ്റ്റ്യാനോ നാല്പതാം വയസ്സിലും കളിക്കും : സോൾഷെയർ!

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ കാഴ്ച്ചവെക്കുന്നത്.താൻ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ കരസ്ഥമാക്കാൻ ക്രിസ്റ്റ്യാനോക്ക്‌ സാധിച്ചിരുന്നു. അത്കൊണ്ട് തന്നെ യുണൈറ്റഡ് വലിയ പ്രതീക്ഷയാണ് ഇനിയുള്ള മത്സരങ്ങളിൽ താരത്തിൽ വെച്ച് പുലർത്തുന്നത്.

ഏതായാലും റൊണാൾഡോയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ യുണൈറ്റഡിന്റെ പരിശീലകനായ സോൾഷെയർ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ നാല്പതാം വയസ്സ് വരെ കളിക്കാനാവുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.ആസ്റ്റൺ വില്ലക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുണൈറ്റഡിന്റെ പരിശീലകൻ.

” ക്രിസ്റ്റ്യാനോ റൊണാൾഡോ നാല്പതാം വയസ്സിലും കളിച്ചാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.അദ്ദേഹം അദ്ദേഹത്തിനെ തന്നെ പരിപാലിക്കുന്ന രീതിയാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.തീർച്ചയായും അവിടെ ജീനുകൾക്കും പ്രാധാന്യമുണ്ട്.പക്ഷേ അദ്ദേഹം ഈ രൂപത്തിലുള്ള ഒരു താരമായി മാറാൻ നല്ല രൂപത്തിലുള്ള അധ്വാനവും ഊർജ്ജവും നൽകിയിട്ടുണ്ട്.ക്രിസ്റ്റ്യാനോക്ക്‌ ലഭിക്കുന്ന ഓരോ പ്രശംസയും അദ്ദേഹം അർഹിക്കുന്നതാണ്.അദ്ദേഹത്തിന്റെ ശാരീരികക്ഷമതക്കുമപ്പുറം അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളെ കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട്.എപ്പോഴും ഉള്ളത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ മനോഭാവം ഇപ്പോഴുമുള്ളത്.അവന്റെ മെന്റാലിറ്റി എപ്പോഴും ഒരു പോലെയാണ്.അത് അവന്റെ ഉള്ളിൽ നിന്നും ഉത്ഭവിക്കുന്നതാണ്.അത് നടപ്പിലാക്കാൻ വേണ്ടി കാൽമുതൽ തല വരെ പ്രവർത്തിക്കുന്നു ” സോൾഷെയർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!