പിഎസ്ജിക്ക് സന്തോഷവാർത്ത, സൂപ്പർ താരം ചാമ്പ്യൻസ് ലീഗിൽ മടങ്ങിയെത്തും!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ ബെൻഫിക്കയാണ്. ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക.ബെൻഫിക്കയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.

ഈ മത്സരത്തിന് ഒരുങ്ങുന്ന പിഎസ്ജിക്ക് ഇപ്പോൾ ഒരു സന്തോഷവാർത്ത പുറത്തു വന്നിട്ടുണ്ട്. എന്തെന്നാൽ മധ്യനിരയിലെ സൂപ്പർതാരമായ മാർക്കോ വെറാറ്റി ഈ മത്സരത്തിന് ലഭ്യമായിരിക്കും. കഴിഞ്ഞ ദിവസം മുഴുവൻ പരിശീലനവും ഈ ഇറ്റാലിയൻ മിഡ്ഫീൽഡർ നടത്തിയിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കാഫ് ഇഞ്ചുറിയായിരുന്നു മാർക്കോ വെറാറ്റിയെ ഇതുവരെ അലട്ടിയിരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ നീസിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നില്ല. അതേസമയം ഈ സീസണിൽ പിഎസ്ജി കളിച്ച ബാക്കിയുള്ള 11 മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടിയിട്ടുള്ള താരമാണ് മാർക്കോ വെറാറ്റി. താരത്തിന്റെ തിരിച്ചുവരവ് മധ്യനിരയിൽ പിഎസ്ജിക്ക് വലിയ ശക്തി പകരുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

അതേസമയം മിഡ്‌ഫീൽഡിലെ മറ്റൊരു സൂപ്പർതാരമായ റെനാറ്റോ സാഞ്ചസിനെ ഈ മത്സരത്തിൽ ലഭ്യമാവില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.കഴിഞ്ഞ നീസിനെതിരെയുള്ള മത്സരത്തിൽ താരത്തിന് പരിക്കേൽക്കുകയായിരുന്നു. നിലവിൽ സാഞ്ചസിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ പരിശീലകനായ ഗാൾട്ടിയർ തയ്യാറല്ല.

തുടർച്ചയായ മൂന്നാം വിജയമാണ് ഇപ്പോൾ പിഎസ്ജി ലക്ഷ്യം വെക്കുന്നത്. നേരത്തെ യുവന്റസ്,മക്കാബി ഹൈഫ എന്നിവരെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ബെൻഫിക്കയും മൂന്നാമത്തെ വിജയം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!