ന്യൂയർ മെസ്സിക്ക് സമാനം: വിശദീകരിച്ച് മരിയോ ഗോമസ്

38 കാരനായ മാനുവൽ ന്യൂയർ തന്നെയാണ് ഇപ്പോഴും ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന്റെ വല കാക്കുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ അവർ ആഴ്സണലിനെ പരാജയപ്പെടുത്തിയപ്പോഴും ഗോൾ കീപ്പർ ആയികൊണ്ട് ഉണ്ടായിരുന്നത് ന്യൂയർ തന്നെയായിരുന്നു.ഈ പ്രായത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പക്ഷേ ജർമനിയുടെ ദേശീയ ടീമിൽ ഇപ്പോൾ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കാറില്ല.

ബയേണിലും ജർമ്മൻ ദേശീയ ടീമിലും ന്യൂയർക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് മരിയോ ഗോമസ്. അദ്ദേഹം ഇപ്പോൾ ഈ ഗോൾ കീപ്പറെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ന്യൂയർ മെസ്സിക്ക് സമാനമാണ് എന്നാണ് ഗോമസ് പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.മരിയോ ഗോമസിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” മത്സരങ്ങളുടെ പ്രാധാന്യം എടുത്തു പരിശോധിക്കുമ്പോൾ നമുക്ക് മാനുവൽ ന്യൂയറെ ലയണൽ മെസ്സിക്കൊപ്പം പരിഗണിക്കേണ്ടിവരും. മെസ്സിക്ക് സമാനമാണ് ന്യൂയർ. മത്സരങ്ങളിൽ വിപ്ലവം തന്നെ സൃഷ്ടിക്കുന്ന ഒരു താരമാണ് ന്യൂയർ.ഒരു ഗോൾകീപ്പർ എന്ന നിലയിൽ ഫുട്ബോൾ ലോകത്ത് അദ്ദേഹം വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തോളമായി നാം ഇത് അനുഭവിച്ചതാണ്. ഒരു ഗോൾ കീപ്പറെ സംബന്ധിച്ചിടത്തോളം കൈകൾ പോലെ തന്നെ കാലുകളും പ്രധാനപ്പെട്ടതാണെന്ന് ഫുട്ബോൾ ലോകത്തിന് തെളിയിച്ചത് ഇദ്ദേഹമാണ്. കൈകളും കാലുകളും കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ അദ്ദേഹം ഇൻക്രെഡിബിളാണ് ” ഇതാണ് മരിയോ ഗോമസ് പറഞ്ഞിട്ടുള്ളത്.

അസാധാരണമായ ഒരു കരിയർ തന്നെ അവകാശപ്പെടാൻ സാധിക്കുന്ന ഗോൾകീപ്പറാണ് മാനുവൽ ന്യൂയർ.വേൾഡ് കപ്പ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും മാനുവൽ ന്യൂയർ തന്റെ ഷെൽഫിൽ എത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!