ക്രിസ്റ്റ്യാനോ,മെസ്സി എന്നിവരെക്കാൾ മികച്ചത്, ചാമ്പ്യൻസ് ലീഗിൽ റെക്കോർഡ് കുറിച്ച് കോമാൻ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബയേണിന് സാധിച്ചിരുന്നു.എതിരില്ലാത്ത ഒരു ഗോളിന് ആണ് ഈ മത്സരത്തിൽ വിജയം ബയേൺ സ്വന്തമാക്കിയത്.പിഎസ്ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്.

മത്സരത്തിൽ ബയേൺ തന്നെയായിരുന്നു മേധാവിത്വം പുലർത്തിയിരുന്നത്.രണ്ടാം പകുതിയിലാണ് നിർണായകമായ ഗോൾ പിറന്നത്. അൽഫോൻസോ ഡേവിസിന്റെ ക്രോസ് വളരെ പെട്ടെന്ന് തന്നെ കോമാൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതിന് മുമ്പും പിഎസ്ജിക്ക് തലവേദനയായിട്ടുള്ള താരമാണ് കോമാൻ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടപ്പോൾ അന്ന് വിജയഗോൾ നേടിയിരുന്നത് കോമാനായിരുന്നു.മുൻ പിഎസ്ജി താരം കൂടിയാണ് ഇദ്ദേഹം.

മാത്രമല്ല ഒരു റെക്കോർഡ് കൂടി കോമാൻ സ്വന്തമാക്കിയിട്ടുണ്ട്. അതായത് ഇന്നലത്തെ മത്സരത്തോടുകൂടി ചാമ്പ്യൻസ് ലീഗിൽ ആകെ 50 മത്സരങ്ങൾ പൂർത്തിയാക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 50 മത്സരങ്ങളിൽ 39 മത്സരങ്ങളിലും വിജയിക്കാൻ അദ്ദേഹത്തിന്റെ ടീമിന് സാധിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ആരുംതന്നെ ആദ്യ 50 മത്സരങ്ങളിൽ ഇത്രയധികം വിജയം ചാമ്പ്യൻസ് ലീഗിൽ കരസ്ഥമാക്കിയിട്ടില്ല. ഈ റെക്കോർഡാണ് ഇപ്പോൾ കോമാൻ തന്റെ പേരിൽ കുറിച്ചിരിക്കുന്നത്.

ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരൊക്കെയാണ് ചാമ്പ്യൻസ് ലീഗിലെ പല റെക്കോർഡുകളും കയ്യടക്കി വെച്ചിരിക്കുന്നത്.ഇവർക്ക് പോലും എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരു നേട്ടം കൂടിയാണിത്.ഏതായാലും രണ്ടാം പാദ മത്സരത്തിലും പിഎസ്ജിക്ക് വെല്ലുവിളി ഉയർത്താൻ പോന്ന താരമാണ് കിങ്സ്ലി കോമാൻ.എന്നാൽ ബയേണിന്റെ മൈതാനത്ത് വെച്ച് തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്നാണ് പിഎസ്ജി ആരാധകർ ഒന്നടങ്കം വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!