ഒരു സ്റ്റാർ,പിഎസ്ജിയെ പരിഹസിച്ച് മാഴ്സെ മേയർ!

ഈ സീസണിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ ടീമാണ് പിഎസ്ജി.മെസ്സിയും റാമോസും ഹക്കീമിയും ഡോണ്ണാരുമയും വൈനാൾഡവുമൊക്കെ പിഎസ്ജിയിൽ എത്തിയിരുന്നു.കൂടാതെ എംബപ്പേ,നെയ്മർ,വെറാറ്റി തുടങ്ങിയ മറ്റു സൂപ്പർ താരങ്ങൾ ടീമിൽ തന്നെ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു താര സമ്പന്നമായ ടീം പിഎസ്ജി പടുത്തുയർത്തിയത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

എന്നാൽ ഇത്തവണയും പിഎസ്ജിക്ക് അതിന് സാധിച്ചില്ല. പ്രീക്വാർട്ടറിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ട് പിഎസ്ജി പുറത്താവുകയായിരുന്നു.രണ്ട് ഗോളിന്റെ ലീഡ് ഉണ്ടായിട്ട് പോലും പിഎസ്ജി പടിക്കൽ കലമുടക്കുകയായിരുന്നു. ഇതോടെ കന്നി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്നുള്ളത് പിഎസ്ജിക്ക് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.

അതേസമയം പിഎസ്ജിയുടെ ചിരവൈരികളായ ഒളിമ്പിക് മാഴ്സെ ഒരു തവണ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയിട്ടുണ്ട്.1993-ലായിരുന്നു മാഴ്സെ യൂറോപ്യൻ കപ്പ് കിരീടം ചൂടിയത്. ചാമ്പ്യൻസ് കിരീടം ചൂടിയ ഏക ഫ്രഞ്ച് ക്ലബും മാഴ്സെ തന്നെയാണ്.പിഎസ്ജിയുടെ പരാജയത്തോടെ കൂടി മാഴ്സെയുടെ മേയർ അക്കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചിട്ടുണ്ട്.

അതായത് മാഴ്സെ മേയറായ ബെനോ പയാൻ തന്റെ ട്വിറ്റർ ഹാന്റിലിൽ ഒരു സ്റ്റാർ ഇമോജി ട്വീറ്റ് ചെയ്യുകയായിരുന്നു.അതായത് മാഴ്സെ നേടിയ ചാമ്പ്യൻസ് ലീഗ് കിരീടത്തിലെ ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിൽ തങ്ങൾ തന്നെയാണ് മുകളിൽ എന്നാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

പലപ്പോഴും പിഎസ്ജിയും മാഴ്സെയും ലീഗ് വണ്ണിൽ ഏറ്റുമുട്ടുമ്പോൾ അനിഷ്ടസംഭവങ്ങൾ അരങ്ങേറാറുണ്ട്. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!