അവരൊന്നും ചെയ്യാൻ പോവുന്നില്ല,ഞാൻ തകർക്കും : ബെൻസിമയുടെ പ്രവചനം സത്യമായി!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ തകർത്തു വിടാൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. രണ്ടുഗോളുകൾക്ക് പിറകിൽ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചു കൊണ്ടാണ് റയൽ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സൂപ്പർ താരം കരിം ബെൻസിമയുടെ ഹാട്രിക്കാണ് റയലിന് ഇത്തരത്തിലുള്ള ഒരു വിജയം സമ്മാനിച്ചത്.

എന്നാൽ പിഎസ്ജിക്കെതിരെയുള്ള രണ്ടാം പാദ മത്സരത്തിൽ താൻ മിന്നും പ്രകടനം നടത്തുമെന്നുള്ള കാര്യത്തിൽ ബെൻസിമക്ക് ഉറപ്പുണ്ടായിരുന്നു. മത്സരത്തിനു മുന്നേ ഫ്രഞ്ച് ഗായകനായ നിസ്കയുമായി നടത്തിയ വാട്സ്ആപ്പ് സംഭാഷണത്തിലാണ് ബെൻസിമ ഇക്കാര്യത്തിൽ ഒരു പ്രവചനം നടത്തിയിരുന്നത്.അതായത് മത്സരത്തിൽ പിഎസ്ജി ഒന്നും ചെയ്യാൻ പോവുന്നില്ലെന്നും ഇത് എന്റെ സ്റ്റോറി ആയിരിക്കുമെന്നാണ് ബെൻസിമ പറഞ്ഞിരുന്നത്. അത് അക്ഷരാർത്ഥത്തിൽ പുലരുകയും ചെയ്തു.നിസ്ക തന്നെയാണ് ഈ ഒരു വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ടത്.

നിസ്കയുടെ സന്ദേശം ഇങ്ങനെയാണ്..

” പിഎസ്ജി നിങ്ങളെ നോട്ടമിട്ടിട്ടുണ്ട്. നിങ്ങളെ പരാജയപ്പെടുത്താൻ പിഎസ്ജി ആഗ്രഹിക്കുന്നു.പക്ഷെ ഇപ്പോൾ നിങ്ങളും വിനീഷ്യസും മികച്ച ഫോമിൽ ആണല്ലോ ” ഇതായിരുന്നു നിസ്ക പറഞ്ഞിരുന്നത്.

ഇതിന് ബെൻസിമ നൽകിയ മറുപടി ഇങ്ങനെയാണ്.

” പിഎസ്ജിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഈ മത്സരം എന്റെ മാത്രം സ്റ്റോറിയായിരിക്കും ” ഇതാണ് ബെൻസിമ പറഞ്ഞത്.

ബെൻസിമയുടെ പ്രവചനം പോലെ തന്നെ കാര്യങ്ങൾ നടന്നു എന്നുള്ളതാണ്.ഹാട്രിക്ക് നേട്ടത്തിലൂടെ നിരവധി റെക്കോർഡുകളും താരം സ്വന്തമാക്കിയിരുന്നു.ബെൻസിമയുടെ ഈ മാസ്മരിക പ്രകടനം വലിയ രൂപത്തിൽ ഫുട്ബോൾ ലോകത്ത് ചർച്ചയാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!