അത്ലെറ്റിക്കോയെ കീഴടക്കി ചെൽസി, ഉജ്ജ്വലവിജയം നേടി ബയേൺ!
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടറിലെ ആദ്യപാദ പോരാട്ടത്തിൽ ചെൽസിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി അത്ലെറ്റിക്കോയെ കീഴടക്കിയത്.മത്സരത്തിന്റെ 68-ആം മിനുട്ടിൽ ഒലിവർ ജിറൂദ് നേടിയ തകർപ്പൻ ഗോളാണ് ചെൽസിയെ വിജയം നേടാൻ സഹായിച്ചത്.ഇതോടെ രണ്ടാം പാദ മത്സരം അത്ലെറ്റിക്കോ മാഡ്രിഡിനെ സംബന്ധിച്ചെടുത്തോളം നിർണായകമായി.അത്ലെറ്റിക്കോ വഴങ്ങുന്ന തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ അവർ ലെവാന്റെയോട് പരാജയപ്പെട്ടിരുന്നു.അതേസമയം കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി പരാജയപ്പെട്ടിട്ടില്ല.
𝐁𝐈𝐆 result in Bucharest! 🙌
— Chelsea FC (@ChelseaFC) February 23, 2021
It ends 1-0, great performance Blues! 💙#ATMCHE pic.twitter.com/D12Cdsduko
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് വിജയം നേടി.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബയേൺ ലാസിയോയെ തകർത്തു വിട്ടത്. ലെവന്റോസ്‌ക്കി, മുസിയാല,സാനെ എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്.ഒരു ഗോൾ ലാസിയോ താരത്തിന്റെ സെൽഫ് ഗോളായിരുന്നു.ലാസിയോയുടെ മൈതാനത്ത് വെച്ച് നേടിയ ഈ വമ്പൻ വിജയം ബയേണിന് ഏറെ അനുകൂലമാണ്.
Because one picture of it doesn't seem enough right..? 🤩 @_OlivierGiroud_ #ATMCHE pic.twitter.com/bojbqJdijV
— Chelsea FC (@ChelseaFC) February 23, 2021