അടുത്ത സീസണിൽ വേൾഡ് കപ്പും ചാമ്പ്യൻസ് ലീഗും നേടണം : നെയ്മർ പറഞ്ഞത് കേട്ടോ!

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഒരു സമയമാണിത്. ഈ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ നെയ്മർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ നെയ്മറെ പിഎസ്ജി ഈ സമ്മറിൽ തന്നെ ഒഴിവാക്കിയേക്കുമെന്നുള്ള കാര്യം ഒട്ടുമിക്ക പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ റൂമറുകളോട് ഇപ്പോൾ നെയ്മർ നേരിട്ട് പ്രതികരണമറിയിച്ചിട്ടുണ്ട്.അതായത് പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടവും വേൾഡ് കപ്പ് കിരീടവും നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നെയ്മർ തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു ബ്രസീലിയൻ സൂപ്പർ താരം.നെയ്മർ പറഞ്ഞത് ഇങ്ങനെയാണ്.

” എന്റെ ആഗ്രഹം എന്നുള്ളത് എപ്പോഴും ഒന്ന് തന്നെയാണ്. സാധ്യമായ എല്ലാ കിരീടങ്ങളും നേടുക എന്നുള്ളതാണ് എന്റെ ആഗ്രഹം. നല്ല രൂപത്തിൽ കളിക്കുക, ചാമ്പ്യൻസ് ലീഗ് കിരീടം നേടുക, വേൾഡ് കപ്പ് കിരീടം നേടുക, ഇതാണ് അടുത്ത സീസണിലെ എന്റെ ആഗ്രഹം. ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിയോടൊപ്പമായിരിക്കണം. എനിക്ക് പിഎസ്ജിയുമായി കരാറുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ വേറെ ചോയിസുകളില്ല. തീർച്ചയായും ഇത് പിഎസ്ജിക്കൊപ്പമായിരിക്കും ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

അതേസമയം കിലിയൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ചതിൽ താൻ സന്തോഷവാനാണെന്നും നെയ്മർ കൂട്ടിച്ചേർത്തിട്ടുണ്ട്.എംബപ്പേക്ക് ശരിയായ പ്രൊജക്റ്റാണ് പിഎസ്ജിയിൽ ഉള്ളതെന്നും നെയ്മർ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!