ഹസാർഡ് തിരിച്ചെത്തി, ബൊറൂസിയക്കെതിരെ ശക്തമായ സ്‌ക്വാഡ് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്‌ !

ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡ് റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ പുറത്തു വിട്ടു. ഇരുപത്തിയൊന്ന് അംഗ സ്‌ക്വാഡ് ആണ് റയൽ മാഡ്രിഡ്‌ പുറത്തു വിട്ടിട്ടുള്ളത്. ചൊവ്വാഴ്ച്ചയാണ് റയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗിൽ മോൺചെൻഗ്ലാഡ്ബാച്ചിനെ നേരിടുന്നത്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 1:30-ന് എതിരാളികളുടെ മൈതാനത്ത് വെച്ചാണ് റയലിന്റെ മത്സരം ആദ്യ മത്സരത്തിൽ പരാജയമറിഞ്ഞതിനാൽ ഈ മത്സരം വിജയിക്കൽ സിദാനും സംഘത്തിനും നിർബന്ധമാണ്. ഏതായാലും എൽ ക്ലാസിക്കോയിൽ മികച്ച ജയം കൈവരിക്കാൻ സാധിച്ചത് റയലിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ്. കൂടെ ഹസാർഡ് കൂടെ തിരിച്ചെത്തിയത് സിദാന് ആശ്വസിക്കാവുന്ന ഘടകമാണ്.

ഈ സീസണിൽ ഇതുവരെ കളിക്കാൻ ഹസാർഡിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം താരം പരിക്ക് മാറി പരിശീലനത്തിനിറങ്ങിയിരുന്നു. ബൊറൂസിയക്കെതിരെ താരത്തിന് കളിക്കാനാവുമോ എന്നുറപ്പില്ല. പരിക്കേറ്റ ഡാനി കാർവഹൽ, അൽവാരോ ഓഡ്രിയോസോള, മാർട്ടിൻ ഒഡീഗാർഡ്, മരിയാനോ എന്നിവർക്കെല്ലാം പരിക്ക് മൂലം സ്‌ക്വാഡിൽ സ്ഥാനം ലഭിച്ചിട്ടില്ല. റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Thibaut Courtois, Andry Lunin, Diego Altube,

Eder Militao, Sergio Ramos, Raphael Varane, Marcelo, Ferland Mendy, Santos,

Toni Kroos, Luka Modric, Casemiro, Fede Valverde, Isco,

Eden Hazard, Karim Benzema, Marco Asensio, Lucas Vazquez, Luka Jovic, Vinicius and Rodrygo.

Leave a Reply

Your email address will not be published. Required fields are marked *