വീണ്ടും ഗംഭീര പ്രകടനം,ക്ലീൻ ഷീറ്റ്, വില്ലയുടെ ഹീറോയായി എമി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിൽ ഒരല്പം മുൻതൂക്കം അവകാശപ്പെടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു.
എടുത്തു പറയേണ്ട കാര്യം വില്ലയുടെ അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനമാണ്.ഒരിക്കൽ കൂടി അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ തിളങ്ങിയിട്ടുണ്ട്. രണ്ട് നിർണായകമായ സേവുകളാണ് മത്സരത്തിൽ അദ്ദേഹം നടത്തിയിട്ടുള്ളത്. വില്ലയുടെ നിരയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരവും എമി തന്നെയാണ്. അദ്ദേഹത്തിന്റെ പ്രകടന മികവിലാണ് വില്ലക്ക് ഒരു പോയിന്റെങ്കിലും സ്വന്തമാക്കാൻ സാധിച്ചത്.
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ആസ്റ്റൻ വില്ല 5 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഈ അഞ്ചു മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് എമിക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ബാക്കിയുള്ള നാല് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ എമിക്ക് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
എന്നാൽ വില്ലയുടെ പെർഫോമൻസ് ഇപ്പോൾ മോശമായി വരികയാണ്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 3 തോൽവികളും രണ്ട് സമനിലകളും അവർക്ക് വഴങ്ങേണ്ടി വരികയായിരുന്നു. ഇനി അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ കരുത്തരായ ചെൽസിയാണ് അവരുടെ എതിരാളികൾ.