ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർമാർ,ഹൂലിയന് വെല്ലുവിളിയായി യുണൈറ്റഡ് താരം!

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ട് റൗണ്ട് പോരാട്ടങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. പ്രധാനപ്പെട്ട ക്ലബ്ബുകൾ എല്ലാം തന്നെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2 മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. പക്ഷേ ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോറേഴ്സിന്റെ ലിസ്റ്റിലേക്ക് വന്നാൽ ഒരു യുണൈറ്റഡ് താരത്തെ നമുക്ക് കാണാൻ കഴിയും.

മൂന്ന് ഗോളുകളുമായി റാസ്മസ് ഹൊയ്ലുണ്ട് ഒന്നാം സ്ഥാനം പങ്കിടുക്കുകയാണ്. അദ്ദേഹത്തോടൊപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. അദ്ദേഹവും മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ഏതായാലും ചാമ്പ്യൻസ് ലീഗിലെ നിലവിലെ ടോപ്പ് സ്കോറർമാരെ നമുക്കൊന്ന് പരിശോധിക്കാം.

മൂന്ന് ഗോളുകൾ

Julián Álvarez (Manchester City)
Rasmus Hojlund (Manchester United)

രണ്ട് ഗോളുകൾ

Sheraldo Becker (Union Berlin)
Jude Bellingham (Real Madrid)
Bruma (Braga)
Osman Bukari (Red Star)
Casemiro (Man United)
Gabriel Jesus (Arsenal)
Galeno (Porto)
João Félix (Barcelona)
Brais Méndez (Real Sociedad)
Álvaro Morata ( Atlético de Madrid)
Danylo Sikan (Shakhtar)
Mathys Tel (Bayern)

ഈ താരങ്ങളാണ് ചാമ്പ്യൻസ് ലീഗിലെ ആദ്യ സ്ഥാനങ്ങളിൽ വരുന്നത്.സൂപ്പർതാരങ്ങളായ മെസ്സി,നെയ്മർ,ക്രിസ്റ്റ്യാനോ എന്നിവർ ഇല്ലാത്ത ഒരു ചാമ്പ്യൻസ് ലീഗാണ് ഇത്.ആരായിരിക്കും ഇത്തവണ ടോപ്പ് സ്കോറർ പട്ടം നേടുക? നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!