യുവേഫ ബെസ്റ്റ് അവാർഡ് : നെയ്മർ അടക്കം സൂപ്പർ താരങ്ങൾ ലിസ്റ്റിൽ !

യുവേഫ ചാമ്പ്യൻസ് ലീഗിലെയും യുവേഫ യൂറോപ്പ ലീഗിലെയും മികച്ച താരങ്ങളെ കണ്ടെത്തുന്ന യുവഫ് ബെസ്റ്റ് അവാർഡിന്റെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു. നെയ്മർ അടക്കം സൂപ്പർ താരങ്ങൾ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. യുവേഫയുടെ ജേണലിസ്റ്റുകളാണ് ഈ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ മികച്ച ഗോൾകീപ്പർ, ഡിഫൻഡർ, മിഡ്ഫീൽഡർ, ഫോർവേഡ് എന്നിവയുടെ മൂന്നു പേരടങ്ങുന്ന പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. യുവേഫ യൂറോപ്പ ലീഗിലെ ഏറ്റവും മികച്ച താരത്തെ കണ്ടെത്താനുള്ള മൂന്നു പേരുടെ ലിസ്റ്റും പുറത്ത് വിട്ടിട്ടുണ്ട്. കൂടാതെ യുവേഫ മെൻസ് പ്ലയെർ ഓഫ് ദി ഇയർ, വുമൺസ് പ്ലയെർ ഓഫ് ദി ഇയർ ലിസ്റ്റ് പിന്നീട് പുറത്ത് വിടും.

ഏറ്റവും മികച്ച ഗോൾകീപ്പർക്ക് നൽകുന്ന പുരസ്‌കാരത്തിനുള്ള ഷോർട് ലിസ്റ്റിൽ ഇടം പിടിച്ചവർ ഇവരാണ് : കെയ്‌ലർ നവാസ് ( പിഎസ്ജി ), മാനുവൽ ന്യൂയർ ( ബയേൺ മ്യൂണിക്ക് ), യാൻ ഒബ്ലാക്ക് (അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ).

ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള ഷോർട് ലിസ്റ്റിൽ ഇടം നേടിയവർ : ഡേവിഡ് അലാബ (ബയേൺ മ്യൂണിക്ക് ), അൽഫോൺസോ ഡേവിസ് (ബയേൺ ), ജോഷുവ കിമ്മിച്ച് (ബയേൺ )

ഏറ്റവും മികച്ച മിഡ്‌ഫീൽഡർക്കുള്ള പുരസ്‌കാരത്തിന്റെ ഷോർട് ലിസ്റ്റിൽ ഇടം നേടിയവർ : തിയാഗോ അൽകാന്ററ (ബയേൺ ), കെവിൻ ഡിബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി), തോമസ് മുള്ളർ (ബയേൺ )

ഏറ്റവും മികച്ച ഫോർവേഡിനുള്ള ലിസ്റ്റിൽ ഇടം നേടിയവർ : നെയ്മർ (പിഎസ്ജി ), കിലിയൻ എംബാപ്പെ (പിഎസ്ജി ), റോബർട്ട്‌ ലെവന്റോസ്ക്കി ( ബയേൺ )

യുവേഫ യൂറോപ്പ ലീഗിലെ പ്ലയെർ ഓഫ് ദി സീസൺ പുരസ്‌കാരത്തിന്റെ ഷോർട് ലിസ്റ്റിൽ ഉള്ളവർ : എവർ ബനേഗ (സെവിയ്യ ), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ് ), റൊമേലു ലുക്കാക്കു (ഇന്റർ മിലാൻ ).

Leave a Reply

Your email address will not be published. Required fields are marked *