മെസ്സിയെക്കാൾ മികച്ചവൻ ലെവന്റോസ്ക്കിയാണെന്ന് ജർമ്മൻ ഇതിഹാസം !
ബയേണും ബാഴ്സയും തമ്മിൽ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുന്നതിനോട് അനുബന്ധിച്ചുള്ള പോർവിളികൾക്ക് ഫുട്ബോൾ ലോകത്ത് വിരാമമാവുന്നില്ല. ബയേണിന്റെ സൂപ്പർ താരം തോമസ് മുള്ളറായിരുന്നു ഇതിനു തുടക്കം കുറിച്ചത്. മെസ്സിയെക്കാൾ മികച്ചവൻ ലെവന്റോസ്ക്കി ആണെന്നത് ക്വാർട്ടറിൽ താരം തെളിയിക്കുമെന്നായിരുന്നു മുള്ളറുടെ അവകാശവാദം. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലെവന്റോസ്ക്കി അന്ന് നൽകുമെന്നാണ് സഹതാരം അറിയിച്ചത്. ഇപ്പോഴിതാ ഇതേ അഭിപ്രായവുമായി മുൻ ജർമ്മൻ-ബയേൺ ഇതിഹാസം ലോതർ മത്തേയൂസ് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. നിലവിൽ മെസ്സിയെക്കാൾ എന്ത് കൊണ്ടും മികച്ചവൻ ലെവന്റസ്ക്കി ആണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ബാഴ്സയിപ്പോൾ മുൻപത്തെ പോലെ അല്ലെന്നും മെസ്സി ഉള്ളത് കൊണ്ട് ബാഴ്സക്ക് ബയേണിനെ മറികടക്കാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ദിവസം ബിൽഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന പുറപ്പെടുവിച്ചത്.
Lothar Matthaus says Robert Lewandowski is now the best footballer in the world https://t.co/AYOcZqvfU2
— Mirror Football (@MirrorFootball) August 11, 2020
” നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് മെസ്സി നേരിടുന്നത്. ആ താരം റോബർട്ട് ലെവന്റോസ്ക്കിയാണ്. അദ്ദേഹം ബെസ്റ്റ് സ്ട്രൈക്കെർ മാത്രമാണ് എന്ന് കരുതരുത്. ബെസ്റ്റ് പ്ലയെർ തന്നെയാണ്. മുൻപ് ഉണ്ടായിരുന്ന ബാഴ്സ അല്ല ഇപ്പോൾ. തീർച്ചയായും അവർക്ക് മെസ്സിയുണ്ട്. അദ്ദേഹം ഒരു ബുദ്ധിശാലിയാണ്. പക്ഷെ അദ്ദേഹം ഉള്ളത് കൊണ്ട് ബയേണിനെ തോൽപ്പിക്കാമെന്ന് ആരും കരുതണ്ട. അദ്ദേഹത്തെ കാണിച്ചു കൊണ്ട് ബാഴ്സ ഞങ്ങളെ പേടിപ്പിക്കുകയും വേണ്ട ” മത്തേയൂസ് പറഞ്ഞു. നിലവിൽ ചാമ്പ്യൻസ് ലീഗിലെ കണക്കുകൾ എടുത്തു നോക്കിയാൽ ലെവന്റോസ്ക്കി തന്നെയാണ് മെസ്സിക്ക് മുകളിൽ. ഈ ചാമ്പ്യൻസ് ലീഗിൽ ലെവന്റോസ്ക്കി പതിമൂന്നു ഗോളുകൾ നേടിയപ്പോൾ മെസ്സിക്ക് നേടാൻ കഴിഞ്ഞത് മൂന്നെണ്ണം മാത്രമാണ്. എന്നാൽ നാപോളിക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ മെസ്സി ബയേണിനും വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.
Lothar Matthäus has once again underestimated Messi and Barcelonahttps://t.co/ATU8Y8K2qs
— SPORT English (@Sport_EN) August 11, 2020