ബുദ്ദിമുട്ടുമെന്നറിയാം, പക്ഷെ ഞങ്ങൾ തയ്യാർ : ടുഷേൽ !

ലോകം കാത്തിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആരാധകർ എല്ലാവരും തന്നെ കണ്ണും കാതും കൂർപ്പിച്ച് കാത്തിരിപ്പാണ്. എന്നാൽ മത്സരത്തിന് തങ്ങൾ തയ്യാറായതായി പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ അറിയിച്ചു. മത്സരം ബുദ്ദിമുട്ടാണെന്നറിയാമെന്നും എന്നിരുന്നാലും പിഎസ്ജി ആത്മവിശ്വാസത്തോടെ മത്സരത്തിനൊരുങ്ങിയെന്നും ടുഷേൽ അറിയിച്ചു. മാർക്കോ വെറാറ്റിയും ഇദ്രിസെ ഗുയെയും മത്സരത്തിന് സജ്ജമാണെന്നും എന്നാൽ ഇന്നത്തെ പരിശീലനത്തിന് ശേഷം മാത്രമേ യഥാർത്ഥ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്നത്തെ പരിശീലനത്തിലെ പുരോഗതികൾ അനുസരിച്ചാണ് നവാസിനും ഇടംനൽകുകയെന്നും ടുഷേൽ കൂട്ടിച്ചേർത്തു.

” തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ എതിരാളികളെ ബഹുമാനിക്കുന്നു.എല്ലാ തലത്തിലും എതിരാളികളെ കുറിച്ച് എന്റെ ടീമിന് അറിവ് പകരേണ്ടത് ആവിശ്യമായ കാര്യമാണ്. മത്സരം ബുദ്ദിമുട്ടാവുമെന്നറിയാം. പക്ഷെ ഇതൊരു ഫൈനലാണ്. തീർച്ചയായും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്തണം. സമ്മർദ്ദമില്ലാതെയും ആത്മവിശ്വാസത്തോടെയും കളിക്കണം. തുടർച്ചയായി മികച്ച രീതിയിൽ പുരോഗതി കൈവരിക്കുന്ന ഒരു ടീമാണ് ബയേൺ. അവർ വലിയൊരു വെല്ലുവിളിയാണ് എന്നറിയാം. പക്ഷെ ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. തീർച്ചയായും ഇതൊരു മഹത്തായ ഫൈനൽ ആയിരിക്കുമെന്നുറപ്പാണ് ” ടുഷേൽ പറഞ്ഞു.” മാർക്കോ വെറാറ്റിയും ഗുയെയും ഒരു പ്രശ്നവുമില്ലാതെ പരിശീലനം നടത്തുന്നുണ്ട്. തീർച്ചയായും അവർ കളിക്കാൻ സജ്ജരുമാണ്. പക്ഷെ ഇന്നത്തെ പരിശീലനത്തിന് ശേഷം തീരുമാനം എടുക്കും. നവാസിന്റെ കാര്യത്തിലും അങ്ങനെ തന്നെ. കളിക്കുമോ ഇല്ലയോ എന്നുള്ളത് ഇന്നത്തെ പരിശീലനത്തിന് ശേഷം തീരുമാനിക്കും. നെയ്മർ, നവാസ്, മരിയ എന്നിവർ മുൻപ് ഫൈനൽ കളിച്ചവരാണ്. ഇത് ഞങ്ങൾക്ക് മുതൽകൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് ” ടുഷേൽ അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *