പ്ലയെർ ഓഫ് ദി വീക്ക് : മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ !
യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദപ്രീക്വാർട്ടർ മത്സരങ്ങൾക്കാണ് ഇന്നലെ വിരാമമായത്. ഈ മത്സരങ്ങളിൽ നിന്നായി മാഞ്ചെസ്റ്റെർ സിറ്റി, ലിയോൺ, ബയേൺ, ബാഴ്സ എന്നീ നാല് ടീമുകൾ ക്വാർട്ടറിലേക്ക് പ്രവേശിച്ചപ്പോൾ റയൽ മാഡ്രിഡ്, യുവന്റസ്, നാപോളി, ചെൽസി എന്നിവർ പുറത്താക്കപ്പെട്ടു. എന്നിരുന്നാലും മികച്ച താരങ്ങൾ എല്ലാം തന്നെ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ഒരു ആഴ്ച്ചയായിരുന്നു ഇത്. അതിനാൽ പ്ലയെർ ഓഫ് ദി വീക്ക് പോരാട്ടം ഇത്തവണ കുറച്ചു കടുക്കും. എഫ്സി ബാഴ്സലോണയുടെ ലയണൽ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവന്റോസ്ക്കി, മാഞ്ചസ്റ്റർ സിറ്റിയുടെ കെയിൽ വാൾക്കർ എന്നിവരാണ് ഇത്തവണ പോരടിക്കുന്നത്. യുവേഫയുടെ വെബ്സൈറ്റിലൂടെ ആരാധകർക്കും വോട്ട് രേഖപ്പെടുത്താം.
Who gets your vote? 🧐
— UEFA Champions League (@ChampionsLeague) August 8, 2020
⭐ Kyle Walker
⭐ Cristiano Ronaldo
⭐ Robert Lewandowski
⭐ Lionel Messi#UCLPOTW | @FTBSantander
റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ മിന്നും പ്രകടനമാണ് വാൾക്കർ കാഴ്ച്ചവെച്ചത്. ഗോളോ അസിസ്റ്റോ ഒന്നും നേടിയിട്ടില്ലെങ്കിലും താരം കളം നിറഞ്ഞു കളിക്കുകയായിരുന്നു. 85% പാസിംഗ് കൃത്യതയാണ് താരത്തിന് രേഖപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറിയാണ് യുവന്റസ് ജയം നേടിയത്. രണ്ട് ഗോളുകൾ ആണ് താരം ലിയോണിനെതിരെ നേടിയത്. ഒന്ന് പെനാൽറ്റിയിലൂടെയും ഒന്ന് ലോങ്ങ് റേഞ്ചിലൂടെയുമാണ് ഗോൾ കണ്ടെത്തിയത്. ഇന്നലത്തെ മത്സരത്തിൽ നാപോളിക്കെതിരെ മികച്ച പ്രകടനമാണ് മെസ്സിയും പുറത്തെടുത്തത്. ഒരു ഗോൾ നേടിയ താരം ഒരു പെനാൽറ്റി നേടികൊടുക്കുകയും ചെയ്തു. താരത്തിന്റെ മികവിലാണ് ബാഴ്‌സ 3-1 ന്റെ ജയം നേടിയത്. എന്നാൽ ഈ മൂന്നു പേരെക്കാളുമൊക്കെ മുകളിൽ നിൽക്കുന്ന പ്രകടനമാണ് റോബർട്ട് ലെവന്റോസ്ക്കിയുടേത്. രണ്ടു ഗോളും രണ്ടു അസിസ്റ്റും നേടികൊണ്ട് ചെൽസിയെ കെട്ടുകെട്ടിച്ചത് ലെവന്റോസ്ക്കി ആയിരുന്നു. ഒരു സമ്പൂർണപ്രകടനമാണ് താരം നടത്തിയത്.ഈ നാലു പേരുമാണ് പ്ലയെർ ഓഫ് ദി വീക്കിന് വേണ്ടി പോരടിക്കുന്നത്.
🔴 Bayern hero @lewy_official wins #UCLMOTM for his display against Chelsea ⚽️⚽️🅰️🅰️
— UEFA Champions League (@ChampionsLeague) August 8, 2020
👀 Robert Lewandowski will be one of four options for Player of the Week. You can vote tonight 🔝 pic.twitter.com/TYxWrOmlaj