പരിക്കേറ്റ സൂപ്പർ താരങ്ങൾ പുറത്തു തന്നെ, ചാമ്പ്യൻസ് ലീഗിനുള്ള പിഎസ്ജിയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു !
പരിക്കേറ്റ സൂപ്പർ താരങ്ങളെ പുറത്തിരുത്തി കൊണ്ട് പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗിനുള്ള സ്ക്വാഡ് പരിശീലകൻ തോമസ് ടുഷേൽ പുറത്തു വിട്ടു. ഇരുപത്തിമൂന്ന് അംഗ സ്ക്വാഡ് ആണ് അദ്ദേഹം പുറത്തു വിട്ടത്. സൂപ്പർ താരങ്ങളായ നെയ്മർ, എംബാപ്പെ, മാർക്കിഞ്ഞോസ്, നവാസ്, ഡിമരിയ എന്നിവരെല്ലാം തന്നെ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ഒരുപിടി മികച്ച താരങ്ങൾ പരിക്ക് മൂലം പുറത്താണ്. മൗറോ ഇകാർഡി, യുവാൻ ബെർണാട്ട്, ജൂലിയൻ ഡ്രാക്സ്ലർ, ലിയാൻഡ്രോ പരേഡസ്, മാർക്കോ വെറാറ്റി എന്നിവരെല്ലാം തന്നെ പരിക്ക് മൂലം പുറത്താണ്. ചാമ്പ്യൻസ് ലീഗിലെ രണ്ടാമത്തെ മത്സരം ഇസ്താംബൂളിനെയാണ് പിഎസ്ജി നേരിടുന്നത്. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയം രുചിച്ചത്. ഈ തോൽവിയുടെ ക്ഷീണം തീർക്കാനാണ് പിഎസ്ജി കളത്തിലിറങ്ങുക. നാളെ രാത്രി ഇന്ത്യൻ സമയം 11:25-നാണ് മത്സരം നടക്കുക. പിഎസ്ജിയുടെ സ്ക്വാഡ് താഴെ നൽകുന്നു.
Le groupe parisien pour affronter @ibfk2014 ! 📋🔴🔵
— Paris Saint-Germain (@PSG_inside) October 27, 2020
🏆 @ChampionsLeague #IBFKPSG
GROUP:
Mitchel Bakker
DAGBA Colin
DI MARIA Angel
Danilo Pereira
Diallo Abdou
FADIGA Bandiougou
Florenzi Alessandro
Gueye Idrissa
HERRERA Ander
KEAN Moses
KEHRER Thilo
KIMPEMBE Presnel
Kurzawa Layvin
MARQUINHOS
Mbappe Kylian
NAVAS Keylor
NEYMAR JR
Pembele Timothy
Rafinha
RANDRIAMAMY Mathyas
RICO Sergio
RUIZ Kays
SARABIA Pablo
ABSENT:
BERNAT Juan
DRAXLER Julian
ICARDI Mauro
JESÉ
LETELLIER Alexandre
PAREDES Leandro
VERRATTI Marco
✨ @neymarjr #PSGDFCOpic.twitter.com/QF1OiwRLdw
— Paris Saint-Germain (@PSG_English) October 26, 2020