നെയ്മറുടെ ഒറ്റഗോളിൽ ലീപ്സിഗിനെ കീഴടക്കി പിഎസ്ജി, പ്ലയെർ റേറ്റിംഗ് അറിയാം !
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ പിഎസ്ജിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആർബി ലീപ്സിഗിനെ പിഎസ്ജി കീഴടക്കിയത്. വിജയം അനിവാര്യമായ മത്സരത്തിൽ പിഎസ്ജിയുടെ രക്ഷക്കെത്തിയത് നെയ്മറുടെ പെനാൽറ്റി ഗോളായിരുന്നു. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ ഡിമരിയയെ ഫൗൾ ചെയ്തതിന്റെ ഫലമായി ലഭിച്ച പെനാൽറ്റി നെയ്മർ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് ലീപ്സിഗിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. നിരവധി അവസരങ്ങൾ ഉണ്ടാക്കിയെടുത്തെങ്കിലും ഗോൾ നേടാനാവാതെ പോയത് ലീപ്സിഗിന് തിരിച്ചടിയാവുകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാൻ പിഎസ്ജിക്ക് സാധിച്ചു. നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റാണ് പിഎസ്ജിക്കുള്ളത്. ഒമ്പത് പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതും ആറു പോയിന്റുള്ള ലീപ്സിഗ് മൂന്നാം സ്ഥാനത്തുമാണ്. ഇന്നലത്തെ മത്സരത്തിലെ പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
FULL-TIME: @PSG_English 1-0 @RBLeipzig_EN
— Paris Saint-Germain (@PSG_English) November 24, 2020
A very important three points in the @ChampionsLeague secured! #PSGRBL pic.twitter.com/4mIv432IiK
പിഎസ്ജി : 6.86
നെയ്മർ : 7.8
എംബാപ്പെ : 6.1
ഡിമരിയ : 7.2
പരേഡസ് : 6.8
പെരേര :6.9
ഹെരേര : 6.7
ബക്കെർ : 7.5
ഡയാലോ : 7.1
മാർക്കിഞ്ഞോസ് : 7.5
ഫ്ലോറെൻസി : 7.0
നവാസ് : 7.0
സറാബിയ : 6.1-സബ്
വെറാറ്റി : 6.9-സബ്
കീൻ : 6.1-സബ്
റഫീഞ്ഞ : 6.3-സബ്
MASSIVE WIN 🔴🔵 @ChampionsLeague pic.twitter.com/X5GM4lrNvr
— Ander Herrera (@AnderHerrera) November 24, 2020