ഗ്യോക്കേറസിന്റെ സെലിബ്രേഷൻ നടത്തി പരിഹസിച്ച് ഗബ്രിയേൽ, മറുപടി നൽകി ഗ്യോക്കേറസ്
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ സ്വന്തമാക്കിയത്. ഒന്നിനെതിരെ 5 ഗോളുകൾക്ക് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിയെ അവർ പരാജയപ്പെടുത്തുകയായിരുന്നു. 5 വ്യത്യസ്ത താരങ്ങളാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. മിന്നും ഫോമിൽ കളിക്കുന്ന സ്പോർട്ടിങ്ങിന് ഒരു തിരിച്ചടി ഏൽപ്പിക്കുന്ന തോൽവി തന്നെയായിരുന്നു ഇത്.
ബ്രസീലിയൻ താരമായ ഗബ്രിയേൽ ഈ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു. അതിനുശേഷം സ്പോർട്ടിംഗിന്റെ സൂപ്പർ താരമായ ഗ്യോക്കേറസിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പ്രശസ്തമായ മാസ്ക് സെലിബ്രേഷൻ അനുകരിച്ചു കൊണ്ടാണ് ഗബ്രിയേൽ ട്രോളിയിരുന്നത്. എന്നാൽ ഇതിന് മറുപടി നൽകിക്കൊണ്ട് ഗ്യോക്കേറസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്റെ സെലിബ്രേഷൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് ഒരു തമാശയായി തോന്നുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഗ്യോക്കേറസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സ്വന്തമായി ഒരു സെലിബ്രേഷൻ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരാളുടെ സെലിബ്രേഷൻ എടുത്തത് വെൽക്കം ചെയ്യുന്നു. അദ്ദേഹം ആ സെലിബ്രേഷൻ നടത്തി എന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് എന്റെ സെലിബ്രേഷൻ ഇഷ്ടപ്പെട്ടു എന്നത് തമാശയായി തോന്നുന്നു ” ഇതാണ് ഗ്യോക്കേറസ് പറഞ്ഞിട്ടുള്ളത്.
തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ ഗ്യോക്കേറസ് നടത്തിക്കൊണ്ടിരിക്കുന്നത്. പോർച്ചുഗീസ് ലീഗിൽ 16 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഹാട്രിക്ക് നേടിയ ഈ താരത്തിന് ആഴ്ണലിനെതിരെ തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു.