കൊറോണ: ബാഴ്സ-നാപോളി മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിൽ
കൊറോണ ഭീതി പരക്കെ മുൻകരുതലുകൾ വർധിപ്പിച്ച് ഫുട്ബോൾ ലോകം. ഇപ്പോഴിതാ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കാനുള്ള ബാർസ – നാപോളി രണ്ടാം പാദമത്സരവും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ധാരണയായി. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലാണ് മത്സരം അരങ്ങേറുന്നത്. മുൻപ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് വിൽപ്പന തുടങ്ങിയിരുന്നു.
#BREAKING: FC Barcelona vs Napoli will be played behind closed doors on March 18 due to concerns over coronavirus
— Catalan News (@catalannews) March 10, 2020
📸 Reuters/Guglielmo Mangiapane pic.twitter.com/MWlh56qnCh
എന്നാലിപ്പോൾ കൊറോണ അതിവേഗം പടരുന്ന ഈ സാഹചര്യത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. കൊറോണയെ തുടർന്ന് യൂറോപ്പിൽ പലയിടത്തും ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്.