കാത്തിരുന്ന പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം, സാധ്യത ലൈനപ്പ് ഇങ്ങനെ !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആവേശം അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് ഇന്ന് നടക്കുന്ന പിഎസ്ജി-ബയേൺ ഫൈനൽ പോരാട്ടത്തോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന് തിരശീല വീഴും. ആദ്യത്തെ കിരീടം നേടാൻ പിഎസ്ജിക്കാവുമോ അതോ ആറാം തവണയും ബയേൺ തന്നെ കിരീടം ചൂടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്നത്തെ മത്സരത്തിലെ സാധ്യത ലൈനപ്പ് ഒന്ന് നോക്കാം.

4-3-3 എന്ന പതിവുശൈലി തന്നെയാണ് പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ പരീക്ഷിക്കുക. ഒടുവിലെ വിവരം അനുസരിച്ച് ഗോൾകീപ്പറായി കെയ്‌ലർ നവാസ് തന്നെ ഉണ്ടാവും. താരത്തിന് കളിക്കാൻ സാധിച്ചില്ല എങ്കിൽ ഗോൾകീപ്പർ സ്ഥാനത്ത് സെർജിയോ റിക്കോ ആയിരിക്കും. സെന്റർ ബാക്കുമാരായി തിയാഗോ സിൽവയും പ്രിസനൽ കിപ്പമ്പേയും അണിനിരക്കും. ഫുൾ ബാക്കുമാരായി തിലോ കെഹ്ററും യുവാൻ ബെർനാട്ടും ആദ്യഇലവനിൽ സ്ഥാനം പിടിച്ചേക്കും. മധ്യനിരയിലേക്ക് വരുമ്പോൾ പരിക്കേറ്റ വെറാറ്റിക്ക് ആദ്യഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്. പകരം ആൻഡർ ഹെരേര തന്നെ ഇടം നെടും. ഹെരേരയോടൊപ്പം മാർക്കിഞ്ഞോസ്, പരേഡസ് എന്നിവർ മിഡ്ഫീൽഡിൽ അണിനിരക്കും. അറ്റാക്കിങ്ങിൽ നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ എന്നിവർക്കൊപ്പം ഡിമരിയ തന്നെ അണിനിരന്നേക്കും. ഇകാർഡി പകരക്കാരന്റെ രൂപത്തിൽ ആയിരിക്കും.

പിഎസ്ജി ഇലവൻ : Navas; Kehrer, Thiago Silva, Kimpembe, Bernat; Herrera, Marquinhos, Paredes; Di María, Neymar,Mbappe

4-2-3-1 എന്ന ശൈലിയാണ് ഫ്ലിക്ക് ഉപയോഗിക്കാൻ സാധ്യത. ഗോൾ കീപ്പറായി മാനുവൽ ന്യൂയർ ഉണ്ടാവും. സെന്റർ ബാക്കുമാരായി ജെറോം ബോട്ടങ്, ഡേവിഡ് അലാബ എന്നിവർ ആയിരിക്കും. എന്നാൽ ബോട്ടങ്ങിനെ മസിൽ ഇഞ്ചുറി അലട്ടുന്നുണ്ട്. ഫുൾബാക്കുമാരായി അൽഫോൺസോ ഡേവിസ്, ജോഷുവ കിമ്മിച്ച് എന്നിവർ തന്നെ അണിനിരന്നേക്കും. മധ്യനിരയിൽ ലിയോൺ ഗോറെട്സ്ക്ക, തിയാഗോ അൽകാന്ററ എന്നിവർ അണിനിരക്കും. ഇവാൻ പെരിസിച് -തോമസ് മുള്ളർ -സെർജി ഗ്നാബ്രി എന്നിവർക്കാണ് ആക്രമണചുമതല. സൂപ്പർ താരം റോബർട്ട്‌ ലെവന്റോസ്ക്കിക്ക് ഗോളടി ചുമതലയും ഏല്പിക്കപ്പെട്ടിട്ടുണ്ട്.

ബയേൺ ഇലവൻ : Neuer; Kimmich, Boateng, Alaba, Davies; Goretzka, Thiago; Perišić, Müller, Gnabry; Lewandowski

Leave a Reply

Your email address will not be published. Required fields are marked *