എംബപ്പേ റെഡി, PSGക്ക് ആശ്വാസം
പരിക്കിൽ നിന്നും മുക്തനായി വരുന്ന PSG സൂപ്പർ താരം കലിയൻ എംബപ്പേ പരിശീലനം ആരംഭിച്ചു. ആദ്യ ദിനങ്ങളിൽ സ്വന്തമായ വർക്കൗട്ടുകൾ മാത്രം നടത്തിയ താരം ഇന്നലെ ടീം അംഗങ്ങൾക്കൊപ്പം പരിശീലനം തുടങ്ങി എന്നാണ് റിപ്പോർട്ട്. ഈ മാസം 12ന് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടർ ഫൈനലിൽ അറ്റലാൻ്റയെ നേരിടാനൊരുങ്ങുന്ന PSGക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമാണിത്. അതേ സമയം പരിക്കിൻ്റെ പിടിയിലുള്ള മാർക്കോ വെറാട്ടി ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. നേരത്തെ ഇരുവരെയും ലിസ്ബണിലേക്ക് പോകാനുള്ള PSGയുടെ 28 അംഗ സ്ക്വോഡിൽ ഉൾപ്പെടുത്തിയിരുന്നു.
Kylian Mbappé took part in training with his PSG teammates today for the first time since his ankle injury, as the chances of him facing Atalanta grow stronger https://t.co/QzX4Sc8VVg #PSG #Atalanta #AtalantaPSG #ATAPSG #UCL pic.twitter.com/IwG43vkjJP
— footballitalia (@footballitalia) August 9, 2020
ഓഗസ്റ്റ് 24ന് സെൻ്റ് എറ്റിനെക്കെതിരെ കോപ ഡി ഫ്രാൻസിൻ്റെ ഫൈനൽ മത്സരം കളിക്കുന്നതിനിടെയാണ് എംബപ്പേക്ക് പരിക്കേറ്റത്. താരത്തിന് മൂന്നാഴ്ച വിശ്രമം വേണ്ടി വരുമെന്നാണ് അന്ന് PSGയുടെ മെഡിക്കൽ ടീം പറഞ്ഞത്. തുടർന്ന് കോപ ഡി ലാ ലിഗിൻ്റെ ഫൈനൽ മത്സരം താരത്തിന് നഷ്ടമായി. എന്നാലിപ്പോൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ എംബപ്പേ പരിക്കിൽ നിന്നും മോചിതനാകുന്ന വാർത്തകളാണ് വരുന്നത്. ഒരു പക്ഷേ താരം അറ്റലാൻ്റക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചേക്കും എന്നും സൂചനകളുണ്ട്. തീർച്ചയായും എംബപ്പേയുടെ സാന്നിധ്യം PSGക്ക് കരുത്ത് പകരും എന്നുറപ്പാണ്.
Departure for today's training! 🚌⚽️ pic.twitter.com/YpVZVJXdtc
— Paris Saint-Germain (@PSG_English) August 9, 2020