അവർ രണ്ടുപേരും മനുഷ്യരാണ്:എംബപ്പേക്കും സലാക്കും സ്ലോട്ടിന്റെ പിന്തുണ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ആൻഡഫീൽഡിൽ വെച്ചുകൊണ്ട് റയലിനെ പരാജയപ്പെടുത്തിയത്.മാക്ക് ആല്ലിസ്റ്റർ,ഗാക്പോ എന്നിവർ നേടിയ ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചിട്ടുള്ളത്. ഒരു വലിയ കാലയളവിന് ശേഷമാണ് ലിവർപൂൾ ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെ വിജയിക്കുന്നത്.

ഈ മത്സരത്തിൽ എംബപ്പേയും സലായും പെനാൽറ്റികൾ പാഴാക്കിയിരുന്നു.61ആം മിനിറ്റിൽ എംബപ്പേ എടുത്ത പെനാൽറ്റി കെല്ലഹർ സേവ് ചെയ്യുകയായിരുന്നു. പിന്നീട് എഴുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലാ പുറത്തേക്കടിച്ച് പാഴാക്കുകയും ചെയ്തു. എന്നാൽ രണ്ടുപേരെയും പിന്തുണച്ചുകൊണ്ട് ലിവർപൂളിന്റെ പരിശീലകനായ അർനെ സ്ലോട്ട് രംഗത്ത് വന്നിട്ടുണ്ട്.രണ്ടുപേരും മനുഷ്യരാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അവർ രണ്ടുപേരും പെനാൽറ്റി പാഴാക്കിയതിലൂടെ തെളിഞ്ഞത് അവർ രണ്ടുപേരും മനുഷ്യരാണ് എന്നാണ്.എംബപ്പേയുടെ കേസിൽ ഗോൾകീപ്പർ കെല്ലഹർ അസാധാരണമായിരുന്നു.ഒരു മികച്ച കാര്യം തന്നെയാണ് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ചെയ്തു തന്നിട്ടുള്ളത്.ഞങ്ങളുടെ മറ്റേ ഗോൾകീപ്പറും അങ്ങനെ തന്നെയാണ് “ഇതാണ് ലിവർപൂളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

തകർപ്പൻ പ്രകടനമാണ് ലിവർപൂൾ ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങൾ കളിച്ചപ്പോൾ 5ലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലിവർപൂൾ തന്നെയാണ്.പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ കളിച്ചപ്പോൾ 10 വിജയങ്ങളാണ് അവർ നേടിയിട്ടുള്ളത്.31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നതും ലിവർപൂൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *