പരിശീലനത്തിനിടെ പരിക്ക്, സിറ്റി സൂപ്പർ താരം ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിൽ!

കന്നി ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടു കൊണ്ടാണ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചെൽസിയെ നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പോർട്ടോയിൽ വെച്ച് നേരിടുന്നത്. എന്നാൽ ഫൈനലിന് മുന്നേ സിറ്റിക്ക് ഒരു തിരിച്ചടിയേറ്റിയിരിക്കുകയാണിപ്പോൾ. സൂപ്പർ താരം ഇൽകെ ഗുണ്ടോഗന് പരിക്കേറ്റതാണിപ്പോൾ സിറ്റിയെ വലക്കുന്ന കാര്യം. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിനിടെയാണ് ഗുണ്ടോഗന് പരിക്കേറ്റത്. ഡൈവിങ് ഹെഡറിന് ശ്രമിക്കുന്നതിനിടെ സഹതാരം ഫെർണാണ്ടിഞ്ഞോയുമായി കൂട്ടിയിടിച്ചാണ് ഗുണ്ടോഗന് പരിക്കേറ്റത്. തുടർന്ന് താരം കളം വിടുകയായിരുന്നു.

എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരമാണോ അല്ലയോ എന്നുള്ളത് വ്യക്തമായിട്ടില്ല. അത്കൊണ്ട് തന്നെ താരം ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. സ്‌ക്വാഡിലെ ബാക്കിയുള്ള താരങ്ങൾ എല്ലാം തന്നെ സജ്ജരാണ്.ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരം സിറ്റിയുടെ നിർണായകതാരമാണ്. എല്ലാ കോമ്പിറ്റീഷനിലുമായി 17 ഗോളുകൾ നേടിയ താരമാണ് സിറ്റിയുടെ ടോപ് സ്‌കോറർ. താരം കളിക്കുന്നില്ല എങ്കിൽ അത്‌ സിറ്റിക്ക് തിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും ഇന്നത്തെ വിശദമായ പരിശോധനക്ക് ശേഷം താരത്തെ കളിപ്പിക്കണമോ വേണ്ടയോ എന്ന് പെപ് തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!