PSG നാളെ കളത്തിൽ, ഈ മാസം കളിക്കുന്നത് 5 മത്സരങ്ങൾ
ലീഗ് വൺ മത്സരങ്ങൾ ഉപേക്ഷിച്ചതിനാൽ പ്ലേയിംഗ് ടൈം കുറവായ PSG സൗഹൃദ മത്സരങ്ങൾ കളിക്കുന്നു. ഈ മാസം മൂന്ന് സൗഹൃദ മത്സരങ്ങളാണ് അവർ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അത്കൂടാതെ ഈ മാസം അവസാന വാരത്തിൽ രണ്ട് ഡൊമസ്റ്റിക്ക് കപ്പ് ഫൈനലുകളും അവർ കളിക്കുന്നുണ്ട്. ഓഗസ്റ്റ് രണ്ടാം വാരം ചാമ്പ്യൻസ് ലീഗ് ക്വോർട്ടർ ഫൈനലിൽ അറ്റലാൻ്റയെ നേരിടേണ്ട അവർക്ക് ഈ മത്സരങ്ങൾ മികച്ച മുന്നൊരുക്കം നൽകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
July's friendlies 🗓@HAC_Foot 🇫🇷 | 12 July@WaaslandBeveren 🇧🇪 | 17 July@CelticFC 🏴 | 21 Julyhttps://t.co/ceHoKxcrlR
— Paris Saint-Germain (@PSG_English) July 9, 2020
PSGയുടെ ആദ്യ സൗഹൃദ മത്സരം ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ്ബായ ലെ ഹാവ്റെക്കെതിരെ നാളെ രാത്രി ഇന്ത്യൻ സമയം 10.30നാണ് നടക്കുന്നത്. തുടർന്ന് ജൂലൈ 17ന് ബെൽജിയൻ ക്ലബ്ബായ വാസ്ലാൻ്റ്-ബെവെറെനുമായും ജൂലൈ 21ന് സ്കോട്ടിഷ് ക്ലബ്ബ് സെൽറ്റിക്കുമായും അവർ സൗഹൃദ മത്സരങ്ങൾ കളിക്കും. ജൂലൈ 24നാണ് കോപ ഡി ഫ്രാൻസിൻ്റെ ഫൈനലിൽ PSG സെൻ്റ് എറ്റിനെയെ നേരിടുന്നത്. അതിന് ശേഷം ജൂലൈ 31ന് കോപ ഡി ലാ ലീഗിൻ്റെ ഫൈനലിൽ അവർ ഒളിംപിക് ലിയോണിനെയും നേരിടും.