PSGയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കോമ്പറ്റിറ്റീവ് ഫുട്ബോളിലേക്ക് മടങ്ങി വരാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് PSG. കഴിഞ്ഞ മാർച്ചിലാണ് അവസാനമായി അവർ ഒരു ഔദ്യോഗിക മത്സരം കളിച്ചത്. ഏകദേശം 4 മാസങ്ങൾക്ക് ശേഷം ഈ മാസം 24ന് അവർ കോപ ഡി ഫ്രാൻസിൻ്റെ ഫൈനലിൽ സെൻ്റ് എറ്റിനെയുമായി ഏറ്റുമുട്ടും. ശേഷം ജൂലൈ 31ന് കോപ ഡി ലാ ലിഗിൻ്റെ ഫൈനലിൽ ഒളിംപിക് ലിയോണിനെ നേരിടുന്ന അവർ തുടർന്ന് ഓഗസ്റ്റിൽ യുവേഫ ചാമ്പ്യൻസ് ലീഗിലും കളിക്കും. ഇതിനായി കടുത്ത പരിശീലനത്തിലാണിപ്പോൾ PSG താരങ്ങൾ. ഇതിനോടകം ലെ ഹാവ്റെ, വാസ്ലാൻ്റ് ബെവെറെൻ എന്നീ ക്ലബ്ബുകയുമായി സൗഹൃദ മത്സരങ്ങൾ കളിച്ച അവർ ഇന്ന് സ്കോട്ടിഷ് ക്ലബ്ബ് കെൽറ്റിക്കുമായും ഫ്രണ്ട്ലി മത്സരം കളിക്കുന്നുണ്ട്. പാർക്ക് ഡി പ്രിൻസസിൽ ഇന്ത്യൻ സമയം രാത്രി 10:30നാണ് ഈ മത്സരം ആരംഭിക്കുക.

PSGയുടെ ഈ ആഴ്ചയിലെ പ്രോഗ്രാം ഷെഡ്യൂൾ ഇങ്ങനെയാണ്:

  • തിങ്കൾ : ട്രൈനിംഗ്
  • ചൊവ്വ : കെൽറ്റിക്കുമായി സൗഹൃദ മത്സരം
  • ബുധൻ: ട്രൈനിംഗ്
  • വ്യാഴം : ട്രൈനിംഗ്, പ്രീ മാച്ച് പ്രസ് കോൺഫറൻസ്
  • വെള്ളി : കോപ ഡി ഫ്രാൻസ് ഫൈനൽ
  • ശനി: ട്രൈനിംഗ്
  • ഞായർ : വിശ്രമം

വീഡിയോ റിപ്പോർട്ട് കാണാൻ താഴെ തന്നിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *