സ്കില്ലുകളുടെ കാര്യത്തിൽ നെയ്മറെ മറികടക്കാൻ മാറ്റാരുമില്ലെന്ന് ബ്രസീലിയൻ ഇതിഹാസം

ഫുട്‍ബോളിലെ ടെക്‌നിക്കൽ സ്കില്ലിന്റെ കാര്യത്തിൽ നിലവിൽ നെയ്മറെ മറികടക്കുന്ന മറ്റൊരു താരമില്ലെന്ന് ബ്രസീലിയൻ ഇതിഹാസം കഫു. മെസ്സി പോലും നെയ്മറുടെ കീഴിലേ ഇക്കാര്യത്തിൽ വരികയൊള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോക്സ് സ്പോർട്സിന് സ്കൈപ്പ് വഴി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായമറിയിച്ചത്. ഈ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹം പരാമർശിക്കാത്തതും ശ്രദ്ധേയമായി.

” ടെക്‌നിക്കൽ സ്കില്ലിന്റെ കാര്യത്തിൽ നിലവിൽ നെയ്മറെ മറികടക്കുന്ന മറ്റൊരു താരമില്ല. എനിക്ക് ഏറെ ഇഷ്ടപ്പെട്ട താരമായ മെസ്സി പോലും നെയ്മർക്ക് കീഴിലേ വരികയൊള്ളൂ. ഫുട്‍ബോളിന് എന്താണോ ആവിശ്യം അത് നെയ്മർ നൽകുന്നുണ്ട്. ബ്രസീൽ ടീമിനൊപ്പം നല്ല രീതിയിലാണ് നെയ്മർ കളിക്കുന്നത്. നെയ്മർ ഉള്ള ടീം കുറച്ചു വ്യത്യസ്ഥമായാണ് കളിക്കുക. നിലവിൽ പിഎസ്ജിയെ മുന്നിൽ നിന്ന് നയിക്കാൻ കഴിവുള്ള താരമാണ് നെയ്മർ ” കഫു അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *