വരുമാനത്തിൽ ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി, പരിശീലകരിൽ സിമിയോണി ഒന്നാമൻ

ഈ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഫുട്ബോൾ താരങ്ങളിൽ ഒന്നാമനായി ലയണൽ മെസ്സി. ഫ്രാൻസ് ഫുട്ബോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് മെസ്സി ക്രിസ്റ്റ്യാനോയെ പിന്തള്ളി ഒന്നാമത് എത്തിയത്. ഏറ്റവും കൂടുതൽ വരുമാനം നേടുന്ന പരിശീലകരിൽ ഒന്നാമത് എത്തിയത് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിയഗോ സിമിയോണിയാണ്.

താരങ്ങളുടെ ശമ്പളവും ബോണസുകളും പരസ്യവരുമാനവും കൂട്ടിച്ചേർത്തുള്ള സമ്പാദ്യമാണ് ഫ്രാൻസ് ഫുട്ബോൾ കണക്കാക്കിയിട്ടുള്ളത്. ഈ കണക്കുകൾ പ്രകാരം 131 മില്യൺ യുറോയാണ് മെസ്സിയുടെ വരുമാനം.2013 മുതൽ ഏറ്റവും കൂടുതൽ പണം വരുന്ന ആദ്യമൂന്ന് താരങ്ങളിൽ മെസ്സി സ്ഥിരസാന്നിധ്യമുറപ്പിച്ചിരുന്നു. രണ്ടാമതുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനം 118 മില്യൺ യുറോയാണ്. മൂന്നാമതുള്ള നെയ്മറുടെ സമ്പാദ്യം 95 മില്യൺ യുറോയാണ്. നാലാമതുള്ള ഗ്രീസ്‌മാന്റെ സമ്പാദ്യം 38.5 മില്യൺ യുറോയുമാണ്.

അതേ സമയം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന പരിശീലകരിൽ ഒന്നാമൻ സിമിയോണിയാണ്. 40.5 മില്യൺ യുറോയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടാമതുള്ള അന്റോണിയോ കോന്റെ 30 മില്യൺ യുറോയും മൂന്നാമതുള്ള പെപ് ഗ്വാർഡിയോള 27.5 മില്യൺ യുറോയുമാണ് സമ്പാദിക്കുന്നത്.

One thought on “വരുമാനത്തിൽ ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി, പരിശീലകരിൽ സിമിയോണി ഒന്നാമൻ

Leave a Reply to Illyas Cancel reply

Your email address will not be published. Required fields are marked *