ലൗറ്ററോയല്ല, നെയ്മറെയാണ് ബാഴ്സക്കാവിശ്യമെന്ന് മെസ്സി

ഈ വരുന്ന ട്രാൻസ്ഫറിൽ ബാഴ്സ ലക്ഷ്യം വെക്കുന്ന രണ്ട് സൂപ്പർ താരങ്ങളാണ് നെയ്മറും ലൗറ്ററോ മാർട്ടിനെസും. ഇരുവരിലൊരാളെ ടീമിൽ എത്തിക്കൽ ബാഴ്സക്ക് അനിവാര്യമാണ് എന്നാണ് പല ഫുട്ബോൾ പണ്ഡിതരും കണക്കുകൂട്ടുന്നത്. ഈയൊരു അവസരത്തിൽ ഈ താരങ്ങളിൽ ആർക്കാണ് ബാഴ്സ മുൻഗണന നൽകുക എന്നതും വലിയൊരു ചോദ്യചിഹ്നമാണ്. ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി ഫുട്ബോൾ ലോകത്ത് പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ലൗറ്ററോയെക്കാൾ ബാഴ്സക്കാവിശ്യം നെയ്മറെയാണെന്ന വാർത്തയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. ഡെയിലിമെയിൽ അടക്കമുള്ളവർ ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തുകഴിഞ്ഞു. പ്രമുഖസ്പാനിഷ് റേഡിയോയാണ് കദാന സെർ ആണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്. ഇവരെ ഉദ്ധരിച്ചു കൊണ്ടാണ് പല പ്രമുഖമാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ലൗറ്ററോയോ നെയ്മറോ എന്നുള്ള ചോദ്യത്തിന് മെസ്സിയുടെ ഉത്തരം നെയ്മറായിരിക്കുമെന്നാണ് ക്ലബിന്റെ അടുത്ത ഒരാൾ തങ്ങളോട് പറഞ്ഞതെന്നാണ് സ്പാനിഷ് റേഡിയോയുടെ വാദം. എന്തായാലും മെസ്സിയും നെയ്മറും തമ്മിലുള്ള ദൃഢമായ ബന്ധം ഫുട്ബോൾ ലോകത്തിന് പരിചിതമാണ്. നെയ്മറെ തിരികെ ബാഴ്സ എത്തിക്കാണാൻ താൻ ആഗ്രഹിക്കുന്നതായി മുൻപൊരിക്കൽ മെസ്സി വെളിപ്പെടുത്തിയിരുന്നു. ബാഴ്സയെ സംബന്ധിച്ചെടുത്തോളം സാമ്പത്തികപ്രശ്നങ്ങളാണ് ഈ ട്രാൻസ്ഫറുകൾക്ക് ബുദ്ദിമുട്ടാവുന്നത്. നെയ്മർക്കാണേൽ ഭീമൻ തുക ബാഴ്സ ചിലവഴിക്കേണ്ടി വരും. ലൗറ്ററോയെ സ്വന്തമാക്കാൻ പണവും കൂടാതെ ഇന്റർ ആവിശ്യപ്പെടുന്ന രണ്ട് താരങ്ങളെയും ബാഴ്സ കൈമാറേണ്ടി വരുമെന്നാണ് പുതിയ വാർത്തകൾ.

Leave a Reply

Your email address will not be published. Required fields are marked *