രണ്ട് വർഷത്തിന് ശേഷം കോമയിൽ നിന്നുണർന്ന് അയാക്സ് താരം
രണ്ട് വർഷത്തിന് ശേഷം അയാക്സ് താരം കോമയിൽ നിന്നുണർന്നു. അയാക്സിന്റെ ഇരുപത്തിരണ്ടുകാരനായ അബ്ദെൽഹക്ക് നൗറിയാണ് 2 വർഷവും എട്ട് മാസവും പത്തൊൻപത് ദിവസവും കോമയിൽ കിടന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സഹോദരൻ തന്നെയാണ് അദ്ദേഹം കോമയിൽ നിന്നുണർന്ന കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. എന്നാൽ താരത്തിന് ശരീരമനക്കാനോ സംസാരിക്കാനോ സാധ്യമല്ല.
Ajax's Abdelhak Nouri is communicating after waking up from a coma.
— Sky Sports (@SkySports) March 27, 2020
The 22-year-old sustained severe and permanent brain damage after suffering a cardiac arrhythmia attack in a pre-season friendly in 2017
2017 ജൂലൈ എട്ടിന് ഓസ്ട്രിയയിൽ വെച്ച് നടന്ന അയാക്സ്-വെർഡർ ബ്രെമൻ സൗഹൃദമത്സരത്തിനിടക്കാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഇത് തലച്ചോറിന് ക്ഷതമേൽക്കാനും കാരണമായി. അതിന് ശേഷം കോമയിലായ താരം വീട്ടിൽ ചികിത്സയിലായിരുന്നു. ഏതായാലും ഫുട്ബോൾ ലോകത്തിന് ആശ്വാസം പകരുന്ന വാർത്തയാണിത്.