ബാഴ്സ വിട്ട് ഇന്ററിലേക്കെന്ന വാർത്ത നിഷേധിച്ച് മെസ്സി

ഈ സീസൺ അവസാനിച്ചാൽ മെസ്സി ബാഴ്സ വിട്ട് ഇന്റർമിലാനിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം പരന്നിരുന്നു. പ്രമുഖഅർജന്റൈൻ മാധ്യമമായ ടിഎൻടി സ്പോർട്സ് ആയിരുന്നു ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരുന്നത്. ഈ സീസൺ കഴിഞ്ഞാൽ മെസ്സി ഇന്റർമിലാനിലേക്കോ അതല്ലെങ്കിൽ തന്റെ പഴയ ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സിലേക്കോ ചേക്കേറുമെന്നായിരുന്നു ഇവർ റിപ്പോർട്ട്‌ ചെയ്തിരുന്നത്. കൂടെ റൊണാൾഡീഞ്ഞോയെ ജാമ്യത്തിലിറക്കാൻ മെസ്സി പണം നൽകി സഹായിച്ചെന്നും ഇവർ റിപ്പോർട്ടിൽ ഉൾപ്പെടുത്തി.

എന്നാൽ ഈ വാർത്തകളെയെല്ലാം തന്നെ മെസ്സി നേരിട്ട് നിഷേധിച്ചു. തന്റെ സോഷ്യൽ മീഡിയ വഴിയാണ് മെസ്സി ഇതെല്ലാം വ്യാജമാണെന്ന് ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ടിഎൻടി സ്പോർട്സിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് മെസ്സി അതെല്ലാം ഫേക്ക് ആണെന്ന് തെളിയിച്ചത്. ഇതോടെ താരം ബാഴ്സ വിടില്ലെന്നുറപ്പായി. കൂടാതെ റൊണാൾഡീഞ്ഞോയെ ജയിലിൽ നിന്നിറക്കാൻ സാമ്പത്തികസഹായം നൽകിയെന്ന വാർത്തയും മെസ്സി നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *