ബാലൺഡി’ഓർ നോമിനേഷൻ,ക്രിസ്റ്റ്യാനോ തന്നെ ഒന്നാമത്!

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള 30 അംഗ നോമിനേഷൻ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബർ മുപ്പതാം തീയതിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.ലയണൽ മെസ്സി,ഏർലിംഗ് ഹാലന്റ് എന്നിവർക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും വിശകലനങ്ങളുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ 30 അംഗ ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. ഒരു വലിയ കാലയളവിന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ മുപ്പതിൽ പോലും ഇടം നേടാനാവാതെ പോകുന്നത്. എന്നിരുന്നാലും ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ബാലൺഡി’ഓർ നോമിനേഷൻ ലഭിച്ച താരം,അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.18 തവണയാണ് താരത്തിന് നോമിനേഷൻ ലഭിച്ചിട്ടുള്ളത്.

രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സി വരുന്നു.16 തവണയാണ് മെസ്സിക്ക് നോമിനേഷൻ ലഭിച്ചിട്ടുള്ളത്. 13 തവണ ലഭിച്ചിട്ടുള്ള മാൾഡീനി, 12 തവണ ലഭിച്ചിട്ടുള്ള യൊഹാൻ ക്രൈഫ്, 12 തവണ ലഭിച്ചിട്ടുള്ള ബെക്കൻബോർ എന്നിവരാണ് ഇവരുടെ പുറകിൽ വരുന്നത്. റൊണാൾഡോയുടെ റെക്കോർഡിന് ഭീഷണിയുണ്ടെങ്കിൽ അത് ലയണൽ മെസ്സിയിൽ നിന്ന് മാത്രമാണ്.

18 തവണ നോമിനേറ്റ് ചെയ്യപ്പെടുക എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. റൊണാൾഡോയുടെ ലോങവിറ്റിയാണ് ഇതിലൂടെ തെളിയുന്നത്. പക്ഷേ യൂറോപ്പ് വിട്ടതിനാൽ ഇനി നോമിനേറ്റ് ചെയ്യപ്പെടാൻ സാധ്യത കുറവാണ്. അഞ്ച് തവണ ഈ പുരസ്കാരം നേടിയ റൊണാൾഡോ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ നേടിയ രണ്ടാമത്തെ താരമാണ്.ലയണൽ മെസ്സിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.7 ബാലൺഡി’ഓർ പുരസ്കാരങ്ങളാണ് മെസ്സി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!