തന്നെയും എംബാപ്പെയെയും താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പ്രതികരണമറിയിച്ച് റൊണാൾഡോ

കഴിഞ്ഞ ദിവസം പ്രമുഖമാധ്യമമായ എഎസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു റൊണാൾഡോ നസാരിയോ നിലവിൽ തനിക്ക് ഇഷ്ടപ്പെട്ട അഞ്ച് താരങ്ങളുടെ പേര് പരാമർശിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി ഒന്നാമത്തെ ആളായപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യഅഞ്ചിൽ ഇടം നേടാനായിരുന്നില്ല. നെയ്മർ, സലാഹ്, ഹസാർഡ്, എംബാപ്പെ എന്നിവരായിരുന്നു പിന്നീട് വന്ന താരങ്ങൾ. ഇതിൽ തന്നെ ഫ്രഞ്ച് യുവസൂപ്പർ താരം കെയ്‌ലിൻ എംബാപ്പെയെ കുറിച്ച് കൂടുതൽ സമയം സംസാരിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. തന്നെയും എംബാപ്പെയെയും താരതമ്യം ചെയ്യുന്നതിനെ പറ്റിയുള്ള അഭിപ്രായമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്. തങ്ങൾ ഇരുവരെയും താരതമ്യം ചെയ്യേണ്ട ആവിശ്യകത ഇല്ലെന്നും രണ്ട് ജെനറേഷനിൽ കളിക്കുന്ന താരങ്ങളെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമൊന്നുമില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

“പലരും എംബാപ്പെ എന്നെ പോലെയാണ് എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. തീർച്ചയായും ഞാൻ ഇഷ്ടപ്പെടുന്ന ഒരു താരമാണ് അദ്ദേഹം. നല്ല വേഗത കൈവശമുള്ള, ഫിനിഷിങ് മികവുള്ള, മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിവുള്ള, രണ്ട് കാലുകൾ കൊണ്ടും നല്ല രീതിയിൽ ഷോട്ടുതിർക്കാൻ കഴിവുള്ള ഒരു താരമാണ് എംബാപ്പെ. ഒരുപക്ഷെ ഞങ്ങൾ തമ്മിൽ സാമ്യതകൾ ഉണ്ടാവാം. പക്ഷെ താരതമ്യം ഞാൻ ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് രണ്ട് കാലഘട്ടത്തിൽ കളിച്ച രണ്ട് താരങ്ങൾ തമ്മിൽ. കാരണം അവിടെ സാഹചര്യങ്ങൾ വിത്യസ്തമാണ് ” റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *