കഴിഞ്ഞ 17 വർഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ റാങ്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ഇന്നലെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിച്ചിരുന്നു.റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരീം ബെൻസിമയാണ് ഇത്തവണ പുരസ്കാരം കരസ്ഥമാക്കിയത്.സാഡിയോ മാനേ,കെവിൻ ഡി ബ്രൂയിന എന്നിവരെയാണ് ബെൻസിമ പിന്തള്ളിയിട്ടുള്ളത്.
അതേസമയം മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ലിസ്റ്റിൽ ഇരുപതാം സ്ഥാനമാണ് കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ 17 വർഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ റാങ്ക് ആണ് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ റാങ്ക്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മോശമല്ലാത്ത രൂപത്തിൽ കളിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.
▪️ Cristiano Ronaldo’s lowest (20th) finish since 2005
▪️ Lionel Messi missed the shortlist for the first time since 2005
This feels different. pic.twitter.com/18dRLCFzWk— B/R Football (@brfootball) October 17, 2022
അതേസമയം റൊണാൾഡോയുടെ ചിരവൈരിയായ ലയണൽ മെസ്സിക്ക് ആദ്യ 30 ൽ പോലും ഇടം നേടാൻ ഇത്തവണ സാധിച്ചിട്ടില്ല.കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാവ് കൂടിയാണ് ലയണൽ മെസ്സി.2005 മുതൽ 30 അംഗ ഷോട്ട് ലിസ്റ്റിലെ സ്ഥിര സാന്നിധ്യമായിരുന്ന മെസ്സിക്ക് ഇത്തവണ അത് നേടാൻ സാധിക്കാതെ പോവുകയായിരുന്നു. കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിയാതെ പോയതാണ് മെസ്സിക്ക് വിനയായത്.
അതേസമയം ക്രിസ്റ്റ്യാനോയുടെ കാര്യത്തിലേക്ക് വരുമ്പോൾ, 2004 മുതൽ 30 അംഗ ഷോർട്ട് ലിസ്റ്റിലെ സ്ഥിര സാന്നിധ്യമാണ് റൊണാൾഡോ.ഇതുവരെ ആദ്യ 30 പേരുടെ ലിസ്റ്റിൽ നിന്നും 37 കാരനായ റൊണാൾഡോ പുറത്തു പോയിട്ടില്ല. ഏതായാലും 12 ബാലൺഡി’ഓർ പുരസ്കാരങ്ങൾ ആകെ നേടിയിട്ടുള്ള താരങ്ങളാണ് മെസ്സിയും റൊണാൾഡോയും.ഇരുവരുടെയും ആധിപത്യം പതിയെ അവസാനിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.