കണക്കുകൾ ഹാലന്റിനൊപ്പം, പക്ഷേ ബാലൺഡി’ഓറിൽ മെസ്സിയെ തോൽപ്പിക്കാനാവില്ല: സിറ്റി ഇതിഹാസം

ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരത്തിന് വേണ്ടി പോരാടുന്ന രണ്ട് സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റും.ഈ രണ്ടിൽ ഒരാൾക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കല്പിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 52 ഗോളുകൾ നേടിയ ഹാലന്റ് മൂന്ന് കിരീടങ്ങൾ നേടിയിരുന്നു. അതേസമയം വേൾഡ് കപ്പ് കിരീടം നേട്ടമാണ് ലയണൽ മെസ്സിക്ക് മുൻതൂക്കം നൽകുന്നത്.

ഏതായാലും മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായ റിച്ചാർഡ് ഡൂൺ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകൾ പ്രകാരം ഹാലന്റ് അൺടച്ചബിളാണെങ്കിലും മെസ്സിയെ മറികടക്കാനാവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിനുള്ള കാരണവും റിച്ചാർഡ് വിശദീകരിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കണക്കുകൾ നോക്കുകയാണെങ്കിൽ ഹാലന്റ് അൺടച്ചബിളാണ്.മാഞ്ചസ്റ്റർ സിറ്റിയിൽ ഡിഫറൻസ് സൃഷ്ടിച്ചത് അദ്ദേഹമാണ്. മുൻപേ അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ലഭിക്കാത്തതിന്റെ കാരണം നാച്ചുറൽ നമ്പർ നയൺ ഇല്ലാത്തതു കൊണ്ടായിരുന്നു.ആ അഭാവം ഇദ്ദേഹം നികത്തി. പക്ഷേ ബാലൺഡി’ഓർ പോരാട്ടത്തിൽ മെസ്സിയെ മറികടക്കാൻ ഹാലന്റിന് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ലയണൽ മെസ്സി ഒരു കംപ്ലീറ്റ് ഫുട്ബോളറാണ്.പൂർത്തിയായ ഒരു ആർട്ടിക്കിൾ ആണ് അദ്ദേഹം.ഹാലന്റിന്റെ കാര്യത്തിൽ അദ്ദേഹം ഇനിയും ഇമ്പ്രൂവ് ആവേണ്ടതുണ്ട്. പ്രത്യേകിച്ച് മത്സരത്തിൽ കൂടുതൽ ഇൻവോൾവ് ആവേണ്ടതുണ്ട് ” ഇതാണ് മുൻ മാഞ്ചസ്റ്റർ സിറ്റി ലെജന്റ് പറഞ്ഞിട്ടുള്ളത്.

വരുന്ന ഒക്ടോബർ 30 ആം തീയതിയാണ് ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. ലയണൽ മെസ്സിക്ക് തന്നെയാണ് ഭൂരിഭാഗം പേരും കൂടുതൽ സാധ്യതകൾ കൽപ്പിക്കുന്നത്.അതേസമയം കഴിഞ്ഞ യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഏർലിംഗ് ഹാലന്റായിരുന്നു സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!