ആഞ്ചലോട്ടിയുടെ ബെസ്റ്റ് ഇലവൻ, ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടമില്ല!

താൻ പരിശീലിപ്പിച്ച താരങ്ങളിൽ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്ത് വിഖ്യാതപരിശീലകൻ കാർലോ ആഞ്ചലോട്ടി.നിലവിൽ പ്രീമിയർ ലീഗിലെ എവെർട്ടണിന്റെ പരിശീലകനായ അദ്ദേഹം യൂറോപ്പിലെ ഒട്ടേറെ പ്രമുഖടീമുകളെയും താരങ്ങളെയും പരിശീലിപ്പിച്ചിട്ടുണ്ട്. പാർമ, യുവന്റസ്, മിലാൻ, ചെൽസി, പിഎസ്ജി, റയൽ മാഡ്രിഡ്‌, ബയേൺ മ്യൂണിക്ക്, നാപോളി എന്നീ വമ്പൻമാരെയെല്ലാം ആഞ്ചലോട്ടി പരിശീലിപ്പിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇബ്രാഹിമോവിച്ച്, കഫു, കക്ക, മാൾഡീനി, പിർലോ സിദാൻ എന്നീ ഇതിഹാസങ്ങൾ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ ശിഷ്യൻമാരാണ്. എന്നാൽ അദ്ദേഹത്തിന്റെ ബെസ്റ്റ് ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടംലഭിച്ചിട്ടില്ല എന്നാണ് ഏറ്റവും കൗതുകകരമായ കാര്യം.

എസി മിലാനിൽ അദ്ദേഹം പരിശീലിപ്പിച്ചിരുന്ന മാർക്കോസ് കഫു, പൌലോ മാൾഡീനി, റിക്കാർഡോ കക്ക, ആന്ദ്രേ പിർലോ, ആൻഡ്രി ഷെവ്ഷെങ്കോ, എന്നിവർ ഇലവനിൽ സ്ഥാനം നേടിയിട്ടുണ്ട്. തിയാഗോ സിൽവ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിവർ പിഎസ്ജിയിൽ നിന്ന് ഇടംനേടി. ഇബ്രയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം അപഹരിച്ചെടുത്തത്. സിനദിൻ സിദാൻ, ജിയാൻലൂയിജി ബുഫൺ എന്നിവർ യുവന്റസിൽ ആഞ്ചലോട്ടിയുടെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഫ്രാങ്ക് ലംപാർഡ്, ജോൺ ടെറി എന്നിവരാണ് ചെൽസിയിൽ നിന്ന് സ്ഥാനം നേടിയത്.
ആഞ്ചലോട്ടിയുടെ ഇലവൻ ഇതാണ്…
Buffon; Cafu, Thiago Silva, Terry, Maldini; Lampard, Pirlo, Zidane; Kaka; Shevchenko, Ibrahimovic

Leave a Reply

Your email address will not be published. Required fields are marked *