അർജന്റീന സ്ട്രൈക്കെർക്ക് പരിക്ക്, വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമാവും
ഈ മാസം നടക്കാനിരിക്കുന്ന അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ലൂക്കാസ് അലാരിയോക്ക് നഷ്ടമായേക്കും. പരിക്കാണ് ഇപ്പോൾ താരത്തിന് വിനയായിരിക്കുന്നത്. ഇന്നലെ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ച സ്‌ക്വാഡിൽ ഇടം നേടാൻ ലൂക്കാസ് അലാരിയോക്കായിരുന്നു. എന്നാൽ പിന്നീടേറ്റ പരിക്കാണിപ്പോൾ യോഗ്യത മത്സരങ്ങൾ നഷ്ടമാവാൻ കാരണം. ബയേർ ലെവർകൂസണിന്റെ താരമായ അലാരിയോക്ക് ഷോൾഡറിനാണ് പരിക്കേറ്റത്. താരത്തിന്റെ ഷോൾഡറിന് ഇളക്കം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
Lucas Alario injured, will miss Argentina World Cup qualifying matches. https://t.co/P27wf4DWUz
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 11, 2020
ഈ മാസം ബൊളീവിയക്കെതിരെയും ഇക്വഡോറിനെതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ. ഈ മത്സരങ്ങളാണ് അലാരിയോക്ക് നഷ്ടമാവുക. താരത്തിന് പകരമായി ഒരു താരത്തെ ലയണൽ സ്കലോണി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ സ്ട്രൈക്കെർമാരിൽ ടീമിൽ നിന്ന് പുറത്തിരിക്കുന്നതിൽ പ്രധാനിയാണ് മൗറോ ഇകാർഡി.