സമ്മർ ട്രാൻസ്ഫർ ജാലകം അടക്കുന്നതെന്ന്? വിശദവിവരങ്ങൾ ഇങ്ങനെ!
സംഭവബഹുലമായ ഒരു ട്രാൻസ്ഫർ ജാലകത്തിന് വിരാമമാവാനിരിക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ട്രാൻസ്ഫർ ജാലകം അടക്കാൻ അവശേഷിക്കുന്നത്. ഒരുപിടി സൂപ്പർ താരങ്ങൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂടുമാറിയിരുന്നു. അതിൽ എടുത്തു പറയേണ്ടത് മെസ്സിയുടെയും സെർജിയോ റാമോസിന്റെയും കാര്യമാണ്. ഇരുവരും ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജിയിലേക്ക് എത്തിയത് ഈ ട്രാൻസ്ഫർ ജാലകത്തിലാണ്. അതേസമയം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപ്പേയും ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ തന്നെയാണ്.
ഏതായാലും ഈ യൂറോപ്പിലെ ട്രാൻസ്ഫർ ജാലകം എന്ന് ക്ലോസ് ചെയ്യുമെന്നതിന്റെ കൃത്യമായ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുക ഈ മാസം 31-ആം തിയ്യതിയാണ്. ഒരേ ദിവസമാണ് ക്ലോസ് ചെയ്യുന്നതെങ്കിലും മണിക്കൂറുകളുടെ കാര്യത്തിൽ വിത്യാസം നിലനിൽക്കുന്നുണ്ട്. അതായത് ബുണ്ടസ് ലിഗയാണ് ആദ്യം ക്ലോസ് ചെയ്യുക.ഇന്ത്യൻ സമയം ഓഗസ്റ്റ് 31-ന് രാത്രി 9:30 നാണ് ബുണ്ടസ്ലിഗ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിപ്പിക്കുക. കൃത്യം രണ്ട് മണിക്കൂറിന് ശേഷം സിരി എ ട്രാൻസ്ഫർ ജാലകം ക്ലോസ് ചെയ്യും. ഇന്ത്യൻ സമയം രാത്രി 12:00 മണിക്കാണ് ലാലിഗയും പ്രീമിയർ ലീഗും ലീഗ് വണ്ണും ട്രാൻസ്ഫർ ജാലകത്തിന് വിരാമമിടുക. പ്രമുഖ മാധ്യമമായ കാൽസിയോ മെർക്കാറ്റോയാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
Official bid from Real Madrid for Kylian Mbappé still on the table. €170m plus €10m and this will be the final one. Negotiations will take place today between PSG and Real. ⚪️🇫🇷 #RealMadrid #Mbappé
— Fabrizio Romano (@FabrizioRomano) August 26, 2021
Real Madrid know that Mbappé is pushing. He only wants Real Madrid. Patience. pic.twitter.com/FOj231gw6J
അതേസമയം ഉക്രൈനിൽ സെപ്റ്റംബർ മൂന്നിനാണ് ട്രാൻസ്ഫർ ജാലകം ക്ലോസ് ചെയ്യുക.റഷ്യയിൽ സെപ്റ്റംബർ ഏഴിനും തുർക്കിയിൽ സെപ്റ്റംബർ എട്ടിനുമാണ് ട്രാൻസ്ഫർ വിൻഡോ അടക്കുക. അതാത് രാജ്യങ്ങളിൽ ട്രാൻസ്ഫർ ജാലകം അടച്ചു കഴിഞ്ഞാൽ ക്ലബുകൾക്ക് പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. അതേസമയം വിദേശ ലീഗുകളിലേക്ക് താരങ്ങളെ വിൽക്കാനുള്ള അനുമതിയുണ്ട്. ഏതായാലും പല ക്ലബുകൾക്കും ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇനിയും ഒരുപാട് ജോലികൾ ബാക്കിയുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.