ലയണൽ മെസ്സി എങ്ങോട്ട്? പ്രീമിയർ ലീഗിൽ നിന്നും രണ്ട് ക്ലബ്ബുകൾ രംഗത്ത്!
ഈ സീസണിന് ശേഷം ലയണൽ മെസ്സി ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. അടുത്ത സീസണിൽ മെസ്സി ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്. മെസ്സി ബാഴ്സലോണയിലേക്ക് തിരികെ എത്താനാണ് അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.
ലയണൽ മെസ്സിക്കും ബാഴ്സലോണയിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ട്. ബാഴ്സക്ക് വേണ്ടി അവസാന നിമിഷം വരെ മെസ്സി കാത്തിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. പക്ഷേ സാധ്യമായില്ലെങ്കിൽ മറ്റുള്ള ഓപ്ഷനുകൾ ലയണൽ മെസ്സിക്ക് പരിഗണിക്കേണ്ടി വരും. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ, അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി എന്നിവർക്ക് മെസ്സിയെ എത്തിക്കാൻ താല്പര്യമുണ്ട്.
Chelsea might make an offer to Leo Messi. [@LucasBeltramo] pic.twitter.com/IHCrTew496
— Albiceleste News 🏆 (@AlbicelesteNews) May 3, 2023
പക്ഷേ നിലവിൽ ഈ രണ്ട് ടീമുകളെയും മെസ്സി പരിഗണിക്കില്ല.കാരണം യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സി ആഗ്രഹിക്കുന്നത്. അർജന്റീന ദേശീയ ടീമിലെ നല്ല ഭാവിക്കു വേണ്ടിയാണ് മെസ്സി യൂറോപ്പിൽ തന്നെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ പുതിയ ക്ലബ്ബുകളുടെ ഓഫറുകളും മെസ്സി പരിഗണിച്ചേക്കും. നിലവിൽ രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഈ ലോക ചാമ്പ്യനിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്.
പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.സണ്ണിനെ ഉദ്ധരിച്ചുകൊണ്ട് Tyc സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മെസ്സിക്ക് വേണ്ടി പണം ഒഴുക്കുന്നതിൽ ചെൽസിയുടെ പുതിയ ഉടമസ്ഥനായ ബോഹ്ലി മടിയൊന്നും കാണിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്.അതേസമയം ടീമിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി കൊണ്ടാണ് മെസ്സിയെ യുണൈറ്റഡ് പരിഗണിക്കുന്നത്. ഏതായാലും കൂടുതൽ ക്ലബ്ബുകൾ ഇനി മെസ്സിക്ക് വേണ്ടി രംഗത്ത് വരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.