ബാഴ്സയുടെ മൂന്ന് താരങ്ങളെ കുറിച്ചന്വേഷിച്ച് ബയേൺ!

ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഒരു റൈറ്റ് ബാക്കിനെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്.ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ബയേൺ സമീപിച്ചിരിക്കുന്നത് സ്പാനിഷ് വമ്പൻമാരായ ബാഴ്സയെയാണ്. ബാഴ്‌സയുടെ മൂന്ന് താരങ്ങളെ കുറിച്ചാണ് ബയേൺ അന്വേഷണം നടത്തിയിരിക്കുന്നത്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന സെർജിയോ ഡെസ്റ്റ്, എമേഴ്‌സൺ റോയൽ, സെർജി റോബിർട്ടോ എന്നിവരിലാണ് ബയേൺ താല്പര്യം അറിയിച്ചിട്ടുള്ളത്. മൂന്ന് താരങ്ങളിൽ ഒരാളെ ടീമിലെത്തിക്കാനാണ് നിലവിൽ ബയേൺ ഉദ്ദേശിക്കുന്നത്.ബിൽഡിനെ ഉദ്ധരിച്ചു കൊണ്ട് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

പക്ഷേ ഈ മൂന്ന് താരങ്ങളും ബാഴ്‌സ വിടാൻ സാധ്യതയില്ല എന്ന കാര്യം കൂടി മുണ്ടോ ഡിപ്പോർട്ടിവോ കൂട്ടിച്ചേർക്കുന്നുണ്ട്.കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ സെർജിനോ ഡെസ്റ്റിന് സാധിച്ചിരുന്നു. അത്കൊണ്ട് തന്നെ താരത്തെ നിലനിർത്താനാണ് ബാഴ്‌സ താല്പര്യം. എമേഴ്‌സണിന്റെ കാര്യത്തിലേക്ക് വന്നാൽ, ഈ ട്രാൻസ്ഫറിലാണ് താരം ബാഴ്‌സയിൽ എത്തിയത്. ബാഴ്‌സക്ക്‌ വേണ്ടി കളിക്കാനാണ് ഈ ബ്രസീലിയൻ താരത്തിന് താല്പര്യം. അതേസമയം സെർജി റോബെർട്ടോയെ വിൽക്കുമോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല. പക്ഷേ ബുണ്ടസ്ലിഗയിലേക്ക് കൂടുമാറാൻ റോബർട്ടോക്ക്‌ താല്പര്യമില്ല. അത്കൊണ്ട് തന്നെ താരവും ബാഴ്‌സയിൽ തന്നെ തുടരാനാണ് സാധ്യത.ഏതായാലും ഈ സമ്മറിൽ ഡേവിഡ് അലാബ ടീം വിട്ടത് ബയേണിന് തിരിച്ചടി ഏല്പിച്ച കാര്യമാണ്. അത്കൊണ്ട് തന്നെ ഡിഫൻസിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബയേൺ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!