നെയ്മറെ സ്വന്തമാക്കാൻ കൂടുതൽ ക്ലബ്ബുകൾ രംഗത്ത്,പിഎസ്ജി വിടുമോ?

സൂപ്പർ താരം നെയ്മർ ജൂനിയർ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടുമെന്നുള്ള റൂമറുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നതാണ്. 2027 വരെ നെയ്മർക്ക് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നുണ്ട്. പക്ഷേ നെയ്മറുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി ഒട്ടും ഹാപ്പിയല്ല.താരത്തെ ഒഴിവാക്കാൻ കഴിഞ്ഞ സീസണിൽ തന്നെ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നു.

നെയ്മറെ ഒഴിവാക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു കാര്യമല്ല. എന്തെന്നാൽ നെയ്മർക്ക് ഇപ്പോൾ ക്ലബ്ബിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് വലിയ സാലറിയാണ്. ആ സാലറി നൽകാൻ തയ്യാറുള്ള ഒരു ക്ലബ്ബിനെ പിഎസ്ജി കണ്ടെത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ഓഫറുകൾ ഒന്നും തന്നെ നെയ്മർക്ക് വേണ്ടി ലഭിച്ചിട്ടില്ല.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് നെയ്മറിൽ താല്പര്യമുണ്ട് എന്നുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്തേക്ക് വരുന്നുണ്ട്.ഇപ്പോഴിതാ ഗോൾ ഡോട്ട് കോം ഇതിന്റെ പുതിയ വിവരങ്ങൾ നൽകിയിട്ടുണ്ട്. മൂന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കാണ് നെയ്മറിൽ താല്പര്യമുള്ളത്.

ഒരു ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയാണ്.ഹാലന്റ്-നെയ്മർ കൂട്ടുകെട്ട് സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. മറ്റൊരു ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. കൂടാതെ ചെൽസിയും നെയ്മർക്ക് വേണ്ടി രംഗത്തുണ്ട്.കഴിഞ്ഞ സമ്മറിൽ ചെൽസ് ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.നെയ്മർക്ക് വേണ്ടി പണമൊഴുക്കാൻ ടോഡ് ബോഹ്ലിക്ക് മടിയൊന്നും ഉണ്ടാവില്ല.

പക്ഷേ നെയ്മറുടെ തീരുമാനവും ഇതിൽ പ്രധാനമാണ്. ക്ലബ്ബ് വിടാനുള്ള യാതൊരുവിധ സൂചനയും നെയ്മർ കാണിച്ചിട്ടില്ല. മറ്റുള്ള ക്ലബ്ബുകൾക്ക് നെയ്മറെ കൺവിൻസ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടർന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!