ഒടുവിൽ ഗാസ്റ്റൻ എഡ്യൂളും പറഞ്ഞു, ലയണൽ മെസ്സി ബാഴ്സയിലേക്ക് ഇല്ല എന്ന്!
സൂപ്പർതാരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാൻ തീരുമാനിച്ചു കഴിഞ്ഞു എന്നുള്ളത് ഒരുപാട് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.ട്രാൻസ്ഫർ ലോകം ഒന്നടങ്കം ആ വാർത്തയാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിക്ക് ബാഴ്സലോണയിലുള്ള വിശ്വാസം നഷ്ടമായെന്നും താൻ ഇന്റർമിയാമിയിലേക്ക് പോവുകയാണ് എന്നുള്ള കാര്യം മെസ്സിയുടെ ക്യാമ്പ് ബാഴ്‌സയെ അറിയിച്ചു എന്നുമാണ് ഗില്ലം ബലാഗ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ അറിയിച്ചിരുന്നത്.
ഇപ്പോഴിതാ പ്രശസ്ത അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂളും അത് ശരിവെക്കുന്നു.അതായത് ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരികെ എത്തില്ല,അതൊരു വസ്തുതയാണ്, ഇതാണ് ഇപ്പോൾ ഈ അർജന്റീന ജേണലിസ്റ്റ് തന്റെ ട്വിറ്ററിലൂടെ ഫുട്ബോൾ ലോകത്തെ അറിയിച്ചിട്ടുള്ളത്. മെസ്സിയുമായി അടുത്ത ബന്ധം വച്ചുപുലർത്തുന്ന ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ് ഗാസ്റ്റൻ എഡ്യൂൾ.
Leo Messi no va a volver a Barcelona.
— Gastón Edul (@gastonedul) June 7, 2023
Eso es un hecho.
ഇതോടെ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തില്ലാ എന്നുള്ളത് ഉറപ്പാവുകയാണ്.അൽ ഹിലാലിലേക്ക് പോവാൻ മെസ്സിക്ക് താല്പര്യം ഇല്ല. ഇന്റർ മിയാമി ഈ റേസിൽ വിജയിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് ഈ ഒരു അവസരത്തിൽ നമുക്ക് പറയാനാവുക.