എംബപ്പേ അടുത്ത സീസണിൽ റയലിന് വേണ്ടി കളിക്കും, ഉറപ്പിച്ച് പറഞ്ഞ് പെഡ്രറോൾ!

2022-ലാണ് പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. താരം ഇതുവരെ കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. കരാർ പുതുക്കുന്നില്ല എങ്കിൽ ഈ സമ്മറിൽ തന്നെ എംബപ്പേ പിഎസ്ജി വിട്ടേക്കും. എന്തെന്നാൽ അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആയിക്കൊണ്ട് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കാൻ പിഎസ്ജി തയ്യാറായേക്കും. എംബപ്പേ ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് റയലിലേക്കാണ്. ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ജോസെഫ് പെഡ്രറോൾ. കഴിഞ്ഞ ദിവസം എൽ ചിരിങ്കിറ്റൊ ടിവിക്ക് വേണ്ടി സംസാരിക്കുന്ന വേളയിലാണ് ഇദ്ദേഹം ഇക്കാര്യം തറപ്പിച്ച് പറഞ്ഞത്. അടുത്ത സീസണിൽ എംബപ്പേ റയലിന് വേണ്ടി കളിക്കുമെന്നാണ് ഇദ്ദേഹം ഉറപ്പ് പറഞ്ഞത്.

” ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു, എംബാപ്പേ അടുത്ത സീസണിൽ റയലിന് വേണ്ടി കളിക്കും.അദ്ദേഹം കരാർ പുതുക്കാൻ വേണ്ടി പിഎസ്ജിയുടെ ഓഫർ സ്വീകരിക്കാൻ പോവുന്നില്ല.അദ്ദേഹത്തിന് ഇനി ഒരു വർഷമേ കരാർ അവശേഷിക്കുന്നുവോള്ളൂ. അത്കൊണ്ട് തന്നെ എംബാപ്പേയെ ഫ്രീ ഏജന്റ് ആയിക്കൊണ്ട് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പിഎസ്ജി ഒരു അനുയോജ്യമായ ഒരു വില കണ്ടെത്തും.അത്കൊണ്ട് തന്നെ എംബാപ്പേ റയലിൽ എത്തുകയും ചെയ്യും ” ഇതാണ് പെഡ്രറോൾ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഏപ്രിൽ ഏഴാം തിയ്യതിയും ഇക്കാര്യം ഇദ്ദേഹം പറഞ്ഞിരുന്നു. അതേസമയം എംബപ്പേ ക്ലബ്ബിൽ തുടരുമെന്നുള്ള വിശ്വാസത്തിലാണ് പിഎസ്ജി പ്രസിഡന്റ്‌ നാസർ അൽ ഖലീഫിയുള്ളത്. ഈ സീസണോട് കൂടി എംബപ്പേ തന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *