റൊണാൾഡോയെ ഓഫർ ചെയ്ത് ഏജന്റ്,വേണ്ടെന്ന് പറഞ്ഞ് PSG!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു പോവാൻ താല്പര്യമുണ്ട്. എന്നാൽ യുണൈറ്റഡ് ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല.റൊണാൾഡോയെ വിൽക്കാനുള്ളതല്ല എന്നായിരുന്നു യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് പത്ര സമ്മേളനത്തിൽ പറഞ്ഞത്.

ഏതായാലും റൊണാൾഡോയുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് ക്രിസ്റ്റ്യാനോയെ അദ്ദേഹത്തിന്റെ ഏജന്റായ ജോർഗെ മെന്റസ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഓഫർ ചെയ്തിരുന്നു.പിഎസ്ജിയിലേക്ക് വരാൻ റൊണാൾഡോ തയ്യാറാണെന്ന് ഏജന്റ് ക്ലബ്ബിനെ അറിയിച്ചിരുന്നത്. എന്നാൽ പിഎസ്ജി മറുപടിയായി കൊണ്ട് താരത്തെ വേണ്ടെന്ന് ഏജന്റിനോട് പറയുകയും ചെയ്തിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങളായ ലെ പാരീസിയനും മാർക്കയും ഇഎസ്പിഎന്നുമൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റൊണാൾഡോയുടെ ഏജന്റായ മെന്റസും പിഎസ്ജി പ്രസിഡന്റായ നാസർ അൽ ഖലീഫിയും വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികളാണ്.റെനാറ്റോ സാഞ്ചസിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഇരുവരും ഈയിടെ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.ഈ ചർച്ചകൾക്കിടയിലാണ് മെന്റസ് റൊണാൾഡോയെ പിഎസ്ജിക്ക് ഓഫർ ചെയ്തത്. എന്നാൽ പിഎസ്ജി നിരസിക്കുകയായിരുന്നു. നിലവിൽ തങ്ങളുടെ മുന്നേറ്റനിര പെർഫക്ടാണ് എന്നാണ് പിഎസ്ജി വിശ്വസിക്കുന്നത്. മാത്രമല്ല റൊണാൾഡോയുടെ ഉയർന്ന സാലറിയും നിലവിലെ സാഹചര്യത്തിൽ പിഎസ്ജിക്ക് പ്രശ്നമാണ്.

ഏതായാലും റൊണാൾഡോയെ സംബന്ധിച്ച് നിലവിൽ കാര്യങ്ങൾ എളുപ്പമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ കൈവിടാൻ ഒരുക്കമല്ല.അതേസമയം തനിക്ക് അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്താൻ ഇതുവരെ റൊണാൾഡോക്ക് കഴിഞ്ഞിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!