സുവാരസിനെ എത്തിച്ചു, അത്‌ലെറ്റിക്കോയുടെ അടുത്ത ലക്ഷ്യം കവാനി !

ബാഴ്‌സയുടെ ഉറുഗ്വൻ സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസിനെ കഴിഞ്ഞ ദിവസമാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ക്ലബ് വിടുമെന്ന് കരുതുന്നു ഡിയഗോ കോസ്റ്റക്ക് പകരക്കാരൻ എന്ന രൂപേണയാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ സുവാരസിനെ തട്ടകത്തിൽ എത്തിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും നിർത്താൻ അത്‌ലെറ്റിക്കോ ഉദ്ദേശിക്കുന്നില്ല. ഉറുഗ്വയുടെ മറ്റൊരു സൂപ്പർ എഡിൻസൺ കവാനിയെയാണ് ഇപ്പോൾ അത്‌ലെറ്റിക്കോ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രമുഖഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. കവാനിക്ക് ഒരു വർഷത്തെ കരാർ അത്‌ലെറ്റിക്കോ ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ കവാനി ഇതിനോട്‌ പ്രതികരണം അറിയിച്ചിട്ടില്ല.

ആറു മില്യൺ യുറോക്കായിരുന്നു സുവാരസിനെ ബാഴ്‌സ മാഡ്രിഡിന് വിട്ടു നൽകിയത്. നിലവിൽ ഉറുഗ്വയിൽ സഹതാരങ്ങളാണ് ഇരുവരും. എന്നാൽ കഴിഞ്ഞ സീസണിൽ കവാനി പിഎസ്ജി വിട്ടിരുന്നു. നിലവിൽ താരം ഫ്രീ ഏജന്റ് ആണ്. പക്ഷെ ഇവിടെയുള്ള പ്രധാനപ്രശ്നം താരത്തിന്റെ ഉയർന്നവേതനമാണ്. കുറെ മുമ്പ് തന്നെ ഫ്രീ ഏജന്റ് ആയിട്ടും താരം വമ്പൻ സാലറി ആവിശ്യപ്പെടുന്നത് കൊണ്ടാണ് ഇതുവരെ ഒരു ടീമുമായും കരാറിൽ എത്താത്തത്. അതിനാൽ തന്നെ കവാനി സൈൻ ചെയ്യണമെങ്കിൽ നിർബന്ധമായും കോസ്റ്റയെ അത്‌ലെറ്റിക്കോ വിൽക്കേണ്ടി വന്നേക്കും. ഏകദേശം പത്ത് മില്യനോളമാണ് താരത്തിന്റെ വാർഷികവേതനം. ഏതായാലും മുമ്പ് കവാനിയെ റയൽ മാഡ്രിഡുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. ഒക്ടോബർ അഞ്ചിന് മുമ്പ് ഒരു തട്ടകം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് കവാനി.

Leave a Reply

Your email address will not be published. Required fields are marked *