റിക്കി പുജിനെ വിട്ടുകിട്ടണം, കഠിനപരിശ്രമവുമായി പോർച്ചുഗീസ് വമ്പൻമാർ !

ഈ സീസണിൽ എഫ്സി ബാഴ്സലോണയിൽ അവസരങ്ങൾ ലഭിച്ചേക്കില്ല എന്ന് വ്യക്തമായ താരമാണ് യുവതാരം റിക്കി പുജ്‌. താരത്തിന് അവസരങ്ങൾ കുറവായിരിക്കുമെന്നും അതിനാൽ തന്നെ ബാഴ്‌സ ബിയോടൊപ്പം തുടർന്നാൽ മതിയെന്നും കൂമാനും ബാഴ്സയും കല്പിച്ചിരുന്നു. തുടർന്ന് ഈ സീസണിൽ ബാഴ്‌സ ബിയോടൊപ്പം തുടരാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. മധ്യനിരയിൽ രണ്ട് പേരെ ഉപയോഗിക്കുന്ന കൂമാന് നിലവിൽ നാല് പേരെ ലഭ്യമാണ്. അതിനാൽ തന്നെ ഇനി പുജിനെ ആവിശ്യമില്ല എന്നായിരുന്നു അറിയിച്ചിരുന്നത്. ലോണിൽ പോവാൻ ആവിശ്യപ്പെട്ടുവെങ്കിലും താരം അത് നിരസിക്കുകയും ബാഴ്സയിൽ തുടരാനും സ്ഥാനം കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ താരത്തെ ലോണിൽ എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് പോർച്ചുഗീസ് വമ്പൻമാരായ പോർട്ടോ. പോർച്ചുഗീസ് മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

പോർട്ടോയിൽ താരത്തിന് തിളങ്ങാനാവും എന്നാണ് പോർട്ടോ അധികൃതർ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് പരിശീലകൻ സെർജിയോക്ക് താരത്തിൽ വിശ്വാസവുമാണ്. നിലവിലെ പോർച്ചുഗീസ് ലീഗിലെ ചാമ്പ്യൻമാരുമാണ് പോർട്ടോ. അതിനാൽ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ പോർട്ടോക്ക് കഴിഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെ പുജിന് ബാഴ്സ ബിയിൽ തുടരുന്നതിനേക്കാളും നല്ല അവസരമാണ് പോർട്ടോ എന്നാണ് ഫുട്ബോൾ പണ്ഡിതൻമാരുടെ വിലയിരുത്തൽ. താരത്തെ ലോണിൽ എത്തിക്കാനാണ് പോർട്ടോയുടെ ശ്രമം. എന്നാൽ പുജ്‌ ഓഫർ സ്വീകരിക്കുമോ എന്ന് സംശയമാണ്. എന്തെന്നാൽ ബാഴ്‌സ വിട്ട് പോവാൻ താരം ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമായ കാര്യമാണ്. മാത്രമല്ല ലാലിഗയിൽ നിന്ന് തന്നെ താരത്തിന് ഓഫറുകളും വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *