റയലിൽ ചേരാനുള്ള കാരണം ക്രിസ്റ്റ്യാനോ : തുറന്നുപറഞ്ഞ് ബ്രസീലിയൻ വണ്ടർ കിഡ്.

ഈയിടെയായിരുന്നു ബ്രസീലിയൻ വണ്ടർ കിഡായ എൻട്രിക്കിനെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. പാൽമിറാസിന് 60 മില്യൺ യൂറോയാണ് റയൽ നൽകുക.പക്ഷേ 18 വയസ്സ് തികയാതെ താരം സ്പെയിനിൽ എത്തില്ല. 2024ൽ ആയിരിക്കും താരം റയലിൽ ജോയിൻ ചെയ്യുക.

ഏതായാലും റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാനുള്ള കാരണങ്ങൾ ഇപ്പോൾ എൻഡ്രിക്ക് തുറന്നു പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു തന്റെ ഐഡോൾ എന്നും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ് റയൽ മാഡ്രിഡ് തിരഞ്ഞെടുത്തത് എന്നുമാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.കൂടാതെ വിനീഷ്യസ് ജൂനിയറെ കുറിച്ചും ഇദ്ദേഹം സംസാരിച്ചു.എൻഡ്രിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റയൽ മാഡ്രിഡ് ഒരു വലിയ ക്ലബ്ബാണ്.വിനീഷ്യസ്‌ എനിക്ക് മെസ്സേജുകൾ അയക്കുകയും പ്രതീക്ഷകൾ നൽകുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് എന്റെ ആരാധനാപാത്രം.അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി ദീർഘകാലം കളിച്ചു.അതുകൊണ്ടാണ് ഞാൻ റയലിനെ തിരഞ്ഞെടുത്തത്.ഇതൊരു ശരിയായ തിരഞ്ഞെടുപ്പാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എപ്പോഴും ദൈവം എന്നോടൊപ്പമുണ്ട്. അത് തുണയാകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ” എൻഡ്രിക്ക് പറഞ്ഞു.

16 വയസ്സ് മാത്രമുള്ള താരം ഇപ്പോൾതന്നെ ബ്രസീലിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.ബ്രസീലിനെ വലിയ പ്രതീക്ഷയുള്ള ഒരു താരം കൂടിയാണ് എൻഡ്രിക്ക്

Leave a Reply

Your email address will not be published. Required fields are marked *