മെസ്സിയെ സിറ്റിക്ക് ആവിശ്യമില്ല, അത് ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് മുൻ താരം !

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ബാഴ്‌സ വിടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു. എന്നാൽ ഇപ്രാവശ്യം അതുണ്ടാവില്ല. മെസ്സി പോവണം എന്ന് തീരുമാനിച്ചാൽ ഈ ജനുവരിയിൽ താരത്തിന് മറ്റൊരു ക്ലബുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാം. താരവുമായി പ്രീ കോൺട്രാക്റ്റിൽ എത്താനുള്ള ശ്രമം പ്രീമിയർ ലീഗ് വമ്പൻമാരായ സിറ്റി തുടങ്ങികഴിഞ്ഞിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഏതായാലും മെസ്സി ബാഴ്‌സ വിടുകയാണെങ്കിൽ ചേക്കേറുക സിറ്റിയിലേക്ക് ആണെന്ന കാര്യത്തിൽ സംശയമില്ല. എന്നാലിപ്പോഴിതാ സിറ്റി മെസ്സിയെ സൈൻ ചെയ്യരുത് എന്ന ഉപദേശം നൽയിരിക്കുകയാണ് മുൻ സിറ്റി താരമായ എമിലി പെൻസ.മെസ്സിയുടെ വരവ് ടീമിൽ പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും ഗ്വാർഡിയോള എംഎൽഎസ്സിൽ പോവുമ്പോൾ അവിടെക്ക് മെസ്സിയെ വിളിക്കാമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.

” ഗ്വാർഡിയോളക്ക് നിലവിൽ ഉള്ളത് ഡിഫൻസീവ് പ്രശ്നങ്ങളാണ്. അദ്ദേഹത്തിന് മെസ്സിയെ പോലെയൊരു താരത്തെ ആവിശ്യമേയില്ല. ആദ്യം ഡിഫൻസിലെ പിഴവുകൾ തീർക്കാനാണ് ഗ്വാർഡിയോള ശ്രമിക്കേണ്ടത്. വിൻസെന്റ് കോമ്പനി പോയതിന് ശേഷം ഒരു പകരക്കാരനെ കണ്ടെത്തിയിട്ടില്ല. കോമ്പനിക്ക് പകരക്കാരനെ സൈൻ ചെയ്യുന്നതിന് പകരം മെസ്സിയെ സൈൻ ചെയ്താൽ ഡിഫൻസിലെ പ്രശ്നങ്ങൾ തീരുമോ? നിലവിൽ മഹ്റസും അഗ്വേറൊയും മെസ്സിയുടെ പൊസിഷനിലുണ്ട്. മെസ്സിയെ സൈൻ ചെയ്യുകയാണെങ്കിൽ അത് പ്രശ്നങ്ങൾ മാത്രമേ ഉണ്ടാക്കുകയൊള്ളൂ. പെപ് ഗ്വാർഡിയോള എംഎൽഎസ് ക്ലബായ ന്യൂയോർക്ക് സിറ്റി എഫ്സിയെ പരിശീലിപ്പിക്കുകയാണെങ്കിൽ മെസ്സിയെ അങ്ങോട്ട് കൊണ്ടുപോവാം ” പെൻസ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *