മാഴ്സെലോയെ സമീപിച്ച് ജർമ്മൻ വമ്പൻമാർ,ലീഗ് വണ്ണിൽ നിന്നും സിരി എയിൽ നിന്നും ഓഫറുകൾ!

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഇതിഹാസമായ മാഴ്സെലോ നിലവിൽ ഫ്രീ ഏജന്റാണ്. കഴിഞ്ഞ സീസണോടു കൂടിയായിരുന്നു മാഴ്സെലോ റയൽ മാഡ്രിഡ് വിട്ടത്. ഇതുവരെ ഒരു പുതിയ ക്ലബ്ബിനെ കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ ജർമൻ വമ്പൻമാരായ ബയേർ ലെവർകൂസൻ മാഴ്സെലോയെ ഓഫറുമായി സമീപിച്ചിട്ടുണ്ട്.എന്നാൽ ഈ ഓഫറിനോട് മാഴ്സെലോ എങ്ങനെ പ്രതികരിച്ചു എന്നുള്ളത് വ്യക്തമല്ല. പ്രമുഖ മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം ലീഗ് വണ്ണിൽ നിന്നും സിരി എയിൽ നിന്നുമൊക്കെ നിലവിൽ മാഴ്സെലോക്ക് ഓഫറുകളുണ്ട്.സിരി എ ക്ലബ്ബായ മോൺസയാണ് ഈ ബ്രസീലിയൻ താരത്തിന് ഓഫർ നൽകിയിട്ടുള്ളത്. കൂടാതെ ലീഗ് വൺ ക്ലബ്ബായ നീസും മാഴ്സെലോയെ ഓഫറുമായി സമീപിച്ചിട്ടുണ്ട്.

നേരത്തെ സൂപ്പർതാരം എസ്റ്റുപിനാനെ എത്തിക്കാൻ വേണ്ടി നീസ് ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് നീസ് മാഴ്സെലോക്ക് വേണ്ടി ശ്രമങ്ങൾ തുടങ്ങിയിട്ടുള്ളത്. മാഴ്സെലോയെ കൺവിൻസ് ചെയ്യിക്കുക എന്നുള്ളതാണ് നീസിന് മുന്നിലുള്ള വെല്ലുവിളി. മാഴ്സെലോയുടെ സാലറി നീസിന് പ്രശ്നമാവില്ല എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

15 വർഷക്കാലം റയലിൽ ചിലവഴിച്ച മാഴ്സലോ 500 ൽ പരം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 6 ലാലിഗ കിരീടവും 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയ താരം കൂടിയാണ് മാഴ്സെലോ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!