ബെല്ലിങ്ഹാമിനെ ഉപേക്ഷിച്ചു, ലിവർപൂളിന്റെ ശ്രദ്ധ ഇനി അർജന്റൈൻ സൂപ്പർതാരത്തിൽ!

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ മിഡ്ഫീൽഡിലേക്ക് ലിവർപൂര്‍ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്ന സൂപ്പർതാരമാണ് ജൂഡ് ബെല്ലിങ്ഹാം.പക്ഷേ താരത്തെ സ്വന്തമാക്കുക എന്നുള്ളത് ഒട്ടും എളുപ്പമല്ല.150 മില്യൺ യൂറോ ആണ് താരത്തിന് വേണ്ടി ബൊറൂസിയ ആവശ്യപ്പെടുന്ന തുക. മാത്രമല്ല റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവരൊക്കെ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.

അതുകൊണ്ടുതന്നെ ലിവർപൂൾ ഇപ്പോൾ ബെല്ലിങ്ഹാമിന് വേണ്ടിയുള്ള ശ്രമത്തിൽ നിന്നും പിന്തിരിഞ്ഞതായി മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരത്തിനു വേണ്ടി ആവശ്യപ്പെടുന്ന ഭീമമായ തുക തന്നെയാണ് ലിവർപൂളിന് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. മധ്യനിരയിലേക്ക് മറ്റു ചില താരങ്ങളെ എത്തിക്കാൻ ആണ് ഇപ്പോൾ ക്ലോപ് ഉദ്ദേശിക്കുന്നത്. ഇതിൽ ലിവർപൂൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അർജന്റീന സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്കാണ്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ താരമാണ് മാക്ക് ആല്ലിസ്റ്റർ. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ വിൽക്കാൻ ബ്രൈറ്റൻ തയ്യാറാവും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ലിവർപൂളിനെ കൂടാതെ ഒരുപാട് പ്രീമിയർ ലീഗ് ക്ലബ്ബുകൾ അർജന്റീന കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത്യാവശ്യം നല്ല ഒരു തുക തന്നെ താരത്തിന് വേണ്ടി ലിവർപൂൾ ചിലവഴിക്കേണ്ടി വന്നേക്കും.

ഈ അർജന്റൈൻ താരത്തെ കൂടാതെ ചില മധ്യനിര താരങ്ങളെയും ലിവർപൂൾ ലക്ഷ്യം വച്ചിട്ടുണ്ട്. ചെൽസിയുടെ മാസോൺ മൗന്റ്,വോൾവ്സിന്റെ മാത്യൂസ് നുനസ്,ബ്രൈറ്റന്റെ തന്നെ മോയ്സസ് കൈസേഡോ,ലെസ്റ്ററിന്റെ യൂരി ടിലമൻസ് എന്നിവരൊക്കെ ഇതിൽപ്പെട്ടവരാണ്. ഏതായാലും മധ്യനിര ശക്തിപ്പെടുത്താൻ തന്നെയാണ് ക്ലോപും സംഘവും ഇപ്പോൾ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!