ബാഴ്സയുടെ മോഹങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി,സിറ്റി സൂപ്പർതാരത്തിന്റെ കാര്യത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കും.

തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഇപ്പോൾ അവരുടെ മധ്യനിരയിലെ സൂപ്പർതാരമായ ഇൽകെയ് ഗുണ്ടോഗൻ നടത്തുന്നത്. ക്ലബ്ബിനുവേണ്ടി അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. സഹതാരങ്ങളുടെ പ്രശംസ വളരെയധികം ലഭിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് ഗുണ്ടോഗൻ. ഭാവിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാവാൻ ഗുണ്ടോഗന് സാധിക്കുമെന്ന് ഈയിടെ എർലിംഗ് ഹാലന്റ് പറഞ്ഞിരുന്നു.

ഏതായാലും ഈ സീസണോടുകൂടിയാണ് ജർമ്മൻ താരത്തിന്റെ സിറ്റിയുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ താരം പുതുക്കിയിട്ടില്ല. ഈ സീസണിന് ശേഷം ഫ്രീ ഏജന്റായി കൊണ്ട് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാനായിരുന്നു താരം തീരുമാനിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഉടൻതന്നെ ഒരു ട്വിസ്റ്റ് സംഭവിച്ചേക്കും എന്നാണ് പ്രമുഖ മാധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് ഗുണ്ടോഗന്റെ ഭാര്യക്ക് സ്പെയിനിലേക്ക് ചേക്കേറാൻ താല്പര്യമില്ല.മറിച്ച് ഇംഗ്ലണ്ടിൽ തന്നെ തുടരാനാണ് അവർ ആഗ്രഹിക്കുന്നത്. മാത്രമല്ല കേവലം ഒരു വർഷത്തെ മാത്രമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഇതുവരെ ഈ താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്. ആ ഓഫർ സ്വീകരിക്കാൻ ഗുണ്ടോഗൻ തയ്യാറായിരുന്നില്ല.പക്ഷേ സിറ്റി ഇക്കാര്യത്തിൽ തങ്ങളുടെ മനസ്സ് മാറ്റിയിട്ടുണ്ട്. ഒരു ലോങ്ങ് ടേം ഡീൽ തന്നെ ഈ സൂപ്പർതാരത്തിന് വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സിറ്റിയുള്ളത്.ആ ഓഫർ ഗുണ്ടോഗൻ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.

അതായത് ബാഴ്സയുടെ മോഹങ്ങൾക്ക് തിരിച്ചടി ഏൽപ്പിച്ച ഒരു റിപ്പോർട്ട് തന്നെയാണ് ടൈംസ് പുറത്തുവിട്ടിട്ടുള്ളത്. ഏതായാലും ഏത് രൂപത്തിലുള്ള ഒരു അന്തിമ തീരുമാനമായിരിക്കും ഈ ജർമൻ സൂപ്പർ താരം കൈക്കൊള്ളുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 32 കാരനായ താരം 2016 ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.ഈ സീസണിൽ അത്ഭുതകരമായ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!